Thiruvananthapuram : കൊള്ളക്കാരെയും തട്ടിപ്പുകാരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി CPM മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (VD Satheesan). തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പിനെതിരെ (Thiruvananthapuram Corporation House Tax Scam) നൂറു വാര്‍ഡുകളില്‍ UDF സംഘടിപ്പിക്കുന്ന ജനസദസിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
തട്ടിപ്പോ കൊലപാതമോ കൊള്ളയോ നടത്തിയാലും സംരക്ഷിക്കാന്‍ CPM ഉണ്ടെന്നതാണ് കേരളത്തിലുണ്ടായ തുടര്‍ഭരണത്തിന്റെ നേട്ടം. മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിനു താഴെയുള്ള തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസില്‍ അഴിമതി നടന്നിട്ടും കുറ്റക്കാരെ അറസ്റ്റു ചെയ്യാന്‍ പോലും സാധിച്ചിട്ടില്ല. പിന്നെ എന്തിനാണ് പൊലീസും അഭ്യന്തര വകുപ്പുമെന്ന് വി ഡി സതീശൻ ചോദിച്ചു.
ALSO READ : Thiruvananthapuram Corporation-ൽ LDF അധികാരത്തിലെത്തിയത് കള്ളവോട്ടിലൂടെയെന്ന് വി.വി. രാജേഷ്
രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ഒരുപറ്റം ഉദ്യോഗസ്ഥര്‍ സാധാരണക്കാര്‍ കോര്‍പറേഷന്‍ ഓഫീസില്‍ അടച്ച കെട്ടിട നികുതിയും ഭൂനികുതിയും തട്ടിയെടുത്തത്. ഇവരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അറസ്റ്റു ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെക്കൊണ്ട് പണം തിരികെ അടപ്പിച്ച് കേസില്‍ നിന്നും രക്ഷിച്ചെടുക്കാനാണ് മേയറും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി.
പട്ടികജാതി ഫണ്ട് തട്ടിയെടുത്ത സംഭവവും തിരുവനന്തപുരം കോര്‍പറേഷനില്‍ ഉണ്ടിയിട്ടുണ്ട്. ഈ സംഭവത്തിലും ഒരു ക്ലാര്‍ക്കിനെ ബലിയാടാക്കി രാഷ്ട്രീയ നേതാക്കളെ CPM രക്ഷിച്ചെടുത്തു. ആറ്റുകാല്‍ പൊങ്കാല നടത്താതെ അതിന്റെ പേരിലും ലക്ഷങ്ങളാണ് CPM നേതാക്കള്‍ മുക്കിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും 350 കോടി തട്ടിയെടുത്തവരെയും CPM സംരക്ഷിച്ചു. ഇങ്ങനെയൊരു തട്ടിപ്പ് നടത്താന്‍ സി.പി.എമ്മിന് മാത്രമെ സാധിക്കൂവെന്ന് പ്രതിപക്ഷ നേതാവ് ഓർമ്മപ്പെടുത്തി.
മുതലപ്പൊഴി ഉള്‍പ്പെടെ തീരദേശത്തെ പ്രശ്‌നങ്ങള്‍ അഞ്ച് തവണ പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടാകുന്നതു വരെ തീരദേശത്തെ പ്രശ്‌നങ്ങള്‍ വീണ്ടും സഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...