Fire and Rescue: തോരാതെ പെയ്യുന്ന മഴയിൽ നഗരത്തിന് കാവലായി അഗ്നിരക്ഷാസേന

Heavy Rain kerala thiruvananthapuram: തുടർന്ന് 12 മണിയോടെ ജനറൽ ഹോസ്പിറ്റൽ റോഡിൽ ചാഞ്ഞു ഒടിഞ്ഞു അപകടവസ്ഥയിൽ നിന്ന പുളി മരം പോലീസ് കണ്ട്രോൾ റൂമിൽ നിന്നും അറിയിച്ചതിനെ തുടർന്ന് സേന മുറിച്ചു അപകടവസ്ഥ ഒഴിവാക്കി. 

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 08:39 PM IST
  • പൂജപ്പുര ഭാഗത്തു വീടിന്റെ മതിൽ ഇടിഞ്ഞു റോഡിലേക്ക് അപകടവസ്ഥയിൽ നിന്നത് മതിലിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി അപകടം ഒഴിവാക്കി.
Fire and Rescue: തോരാതെ പെയ്യുന്ന മഴയിൽ നഗരത്തിന് കാവലായി അഗ്നിരക്ഷാസേന

കഴിഞ്ഞ നാലഞ്ചു ദിവസമായി നഗരത്തിൽ തകർത്തു പെയ്യുന്ന മഴയിൽ തളരാതെ അഗ്നിരക്ഷാസേന .രാവിലെ പാങ്ങോട് സൈനീക ക്യാമ്പ് തിരുമല റോഡിനു കുറുകെ മറിഞ്ഞു വീണ അൽകൂഷ്യ മരം ക്യാമ്പിൽ നിന്നും അറിയിച്ചതിനെ തുടർന്ന് സേന എത്തി മുറിച്ചു മാറ്റി റോഡ് ഗതാഗതയോഗ്യമാക്കി. തുടർന്ന് പൂജപ്പുര ഭാഗത്തു വീടിന്റെ മതിൽ ഇടിഞ്ഞു റോഡിലേക്ക് അപകടവസ്ഥയിൽ നിന്നത് മതിലിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി അപകടം ഒഴിവാക്കി.  

തുടർന്ന് 12 മണിയോടെ ജനറൽ ഹോസ്പിറ്റൽ റോഡിൽ ചാഞ്ഞു ഒടിഞ്ഞു അപകടവസ്ഥയിൽ നിന്ന പുളി മരം പോലീസ് കണ്ട്രോൾ റൂമിൽ നിന്നും അറിയിച്ചതിനെ തുടർന്ന് സേന മുറിച്ചു അപകടവസ്ഥ ഒഴിവാക്കി. ശേഷം 12.30 ഓടെ വിവിഎച്ച്എച്ച്എസ്എസ് പിഎംജി സ്കൂൾ മഴവെള്ളക്കെട്ടു നിറഞ്ഞു ക്ലാസ്സ്‌ റൂമുകളിൽ കയറിയത് സേന വെള്ളം ഒഴുകാനുള്ള ഭാഗം പൊട്ടിച്ചു വെള്ളം ഒഴുക്കിക്കളയുകയും ഒപ്പം തറയോടിന്റെയും പൈപ്പ് ന്റെയും ആശാസ്ത്രീയ നിർമാണം സ്കൂളിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്ത ശേഷം സേന തിരികെയെത്തി. 

ALSO READ: എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കും: മുഖ്യമന്ത്രി

1.13 ന് മേലാറന്നൂർ എൻജിഒ ക്വാർട്ടേഴ്‌സ് ന് സമീപം കാറിനു മുകളിലായി മതിൽ ഇടിഞ്ഞു വീണു ഉണ്ടായ അപകടം സേനയെത്തി മണ്ണ് മാറ്റി കാർ അപകട സ്ഥലത്തു നിന്നും മാറ്റി. കാറിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.തുടർന്ന് കിള്ളിപ്പാലം പുതുനഗർ സെക്കന്റ്‌ സ്ട്രീറ്റ് ൽ സുബ്രമണി എന്നയാളുടെ വീടിനു സൈഡിലായി 30മീറ്റർ ഉയരത്തിൽ നിന്നും അടർന്നു വീണ ചെറുമരങ്ങൾ സേന മുറിച്ചുമാറ്റി അപകടവസ്ഥ ഒഴിവാക്കി.ഒപ്പം വീടിന്റെ മുകളിൽ അകപ്പെട്ടയാളെ സേന പുറത്തെത്തിച്ചു.

കൂടാതെ ഗവവർമെന്റ് ഒബ്സെർവറ്റോറി സ്റ്റാഫ് ക്വാർട്ടേഴ്സിനുള്ളിൽ ഇലക്ട്രിക് 4 പോസ്റ്റുകളും  ലൈനും ഒരു കാർഷേഡ്, ഷെഡ് എന്നിവ നശിപ്പിച്ചു കടപ്പുഴക്കി വീണ വലിയ പുളിമരം ക്രൈൻ നിന്റെയും കെഎസ്ഇബി യുടെയും സഹായത്താൽ വളരെ കഷ്ടപ്പെട്ട് സേന ഗതാഗതയോഗ്യമാക്കി.തുടർന്ന് ബാക്കി ഭാഗം മുറിച്ചു മാറ്റുന്നതിനായി വിദഗ്ധ തൊഴിലാള കളുടെ സേവനം നിർദേശിച്ച ശേഷം സേന തിരികെയെത്തി. ഒപ്പം കഴിഞ്ഞ 3 ദിവസമായി വിതുര പൊന്നoച്ചുണ്ടത് പാലത്തിൽ നിന്നും പുഴയിലേക്ക് ബൈക്കിൽ നിന്നും വീണയൽക്കായുള്ള തിരച്ചിലിനായി തിരുവനന്തപുരം സ്കൂബാ പോയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News