V Sivankutty: താത്കാലിക അധ്യാപക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെയെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിർബന്ധിതമായി രക്ഷിതാക്കളിൽ നിന്ന് പണപ്പിരിവ് പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളുടെ വികസനത്തിന്‌ ഫണ്ട് നൽകാൻ താല്പര്യം ഉള്ളവർക്ക് നൽകാമെന്നും അദ്ദേഹം പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 27, 2022, 08:59 PM IST
  • സ്കൂൾ മാറ്റത്തിന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ ഉപാധികൾ വെക്കരുതെന്നും ട്രാൻസ്ഫർ ആവശ്യമുള്ളവർക്ക് അത് നൽകണമെന്നും മന്ത്രി പറഞ്ഞു.
  • ഇക്കാര്യത്തിൽ പരാതി ഉയരാത്ത വിധം സ്കൂളുകൾ കൈകാര്യം ചെയ്യണം.
  • അതേസമയം എയിഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് എസിക്ക് വിടാൻ ആലോചനയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
V Sivankutty: താത്കാലിക അധ്യാപക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെയെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിൽ താത്കാലിക അധ്യാപകരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമനം നടക്കുന്നത് വരെ പ്രാദേശിക അടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറയിൽ സ്കൂൾ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രശസ്ത കവിയും ഗാനരചയിതാവും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കടയാണ് ഗാനരചന നിർവഹിച്ചത് . സംഗീതം നല്‍കിയിരിക്കുന്നത്  വിജയ് കരുണ്‍ ആണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാര ജേത്രി സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിർബന്ധിതമായി രക്ഷിതാക്കളിൽ നിന്ന് പണപ്പിരിവ് പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളുടെ വികസനത്തിന്‌ ഫണ്ട് നൽകാൻ താല്പര്യം ഉള്ളവർക്ക് നൽകാമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ മാറ്റത്തിന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ ഉപാധികൾ വെക്കരുതെന്നും ട്രാൻസ്ഫർ ആവശ്യമുള്ളവർക്ക് അത് നൽകണമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പരാതി ഉയരാത്ത വിധം സ്കൂളുകൾ കൈകാര്യം ചെയ്യണം. 

Also Read: ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാൻ നിൽക്കണ്ട, പിടിവീഴും; പഴകിയ എണ്ണ കണ്ടെത്താനും പരിശോധന

അതേസമയം എയിഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് എസിക്ക് വിടാൻ ആലോചനയില്ലെന്ന് മന്ത്രി വ്യക്തമാക്കി. എയ്ഡഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ വ്യക്തമാക്കിയിരുന്നു.എല്ലാ വശങ്ങളും പരിശോധിച്ച് മാത്രം തീരുമാനമെടുക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സിപിഎമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. 

നിയമനത്തിൽ തൊട്ടാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എൻഎസ് എസ് അറിയിച്ചിരുന്നു. കെസിബിസിയും ഈ നീക്കത്തെ കടുത്ത ഭാഷയിൽ അപലപിച്ചു. ഇതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്നും സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നുമായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ ആവശ്യപ്പെട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News