ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാൻ നിൽക്കണ്ട, പിടിവീഴും; പഴകിയ എണ്ണ കണ്ടെത്താനും പരിശോധന

ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം ചെയ്യുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : May 27, 2022, 07:54 PM IST
  • ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം ചെയ്യുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
  • പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തും.
  • ടിപിസി മോണിറ്ററിലൂടെ ഇത് കമ്ടെത്താനും സാധിക്കും.
  • വിപണിയില്‍ വില്‍ക്കുന്ന എണ്ണയിലെ മായം കണ്ടെത്തുന്നതിനുമുള്ള പരിശോധനകളും ശക്തമാക്കും.
ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാൻ നിൽക്കണ്ട, പിടിവീഴും; പഴകിയ എണ്ണ കണ്ടെത്താനും പരിശോധന

തിരുവനന്തപുരം: ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടി. ഒരു തവണ ഉപയോ​ഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോൾ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം ചെയ്യുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു. പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തും. ടിപിസി മോണിറ്ററിലൂടെ ഇത് കമ്ടെത്താനും സാധിക്കും. വിപണിയില്‍ വില്‍ക്കുന്ന എണ്ണയിലെ മായം കണ്ടെത്തുന്നതിനുമുള്ള പരിശോധനകളും ശക്തമാക്കും. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകള്‍ വില്‍ക്കാനോ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കാനോ പാടില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

Also Read: കാട്ടുപന്നികളെ കൊല്ലാനുള്ള സർക്കാർ തീരുമാനം അപമാനകരം, മലയോര ജനതയുടെ ആവശ്യം ന്യായമല്ല - മനേക ​ഗാന്ധി

സംസ്ഥാന വ്യാപകമായുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ 25 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 4290 പരിശോധനകൾ നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 331 കടകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 1417 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 412 കിലോഗ്രാം വൃത്തിഹീനമായ മാംസമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 429 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചുവെന്നും മന്ത്രി അറിയിച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 5029 പരിശോനകൾ നടത്തി. ഇതുവരെ 7229 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യമാണ് നശിപ്പിച്ചത്. 114 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ശര്‍ക്കരയിലെ മായം കണ്ടെത്താൻ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 936 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 181 സാമ്പിളുകള്‍ ശേഖരിച്ചു. 11 പേര്‍ക്ക് നോട്ടീസ് നല്‍കി. ആകെ 1205 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 9 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 160 കടകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News