Swapna Suresh : 'ദിലീപിന്റെ രാമലീല പോലെ 30 കോടിയുമായി മുങ്ങാം' വിജേഷ് പിള്ള നിർദേശം നൽകിയെന്ന് സ്വപ്ന സുരേഷ്

Swapna Suresh Latest Reveal : പണവുമായി ബെംഗളൂരു വിട്ട് ജയ്പൂരിലേക്കോ ഹാരിയാനയിലേക്കോ മാറണമെന്ന് ഭീഷിണിപ്പെടുത്തുകയായിരുന്നുയെന്ന് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 08:55 PM IST
  • മുഖ്യമന്ത്രി പിണറായി വിജയനെയും കുടംബത്തെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദിന്റെ പേരുകൾ പരാമർശിച്ചുകൊണ്ടായിരുന്നു സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലെത്തിയത്.
  • 30 കോടി വാഗ്ദാനം നൽകികൊണ്ടാണ് ഇടനിലക്കാരാനായ വിജേഷ് പിള്ള തന്നെ കണ്ടെത്.
  • ഈ തുകയുമായി മറ്റേന്തെങ്കിലും രാജ്യത്തോക്കോ സംസ്ഥാനത്തേക്കോ ആരും അറിയാതെ മാറി താമസിക്കാണമെന്ന് വിജേഷ് പിള്ള തന്നോട് പറഞ്ഞുയെന്ന് സ്വപ്ന
Swapna Suresh : 'ദിലീപിന്റെ രാമലീല പോലെ 30 കോടിയുമായി  മുങ്ങാം' വിജേഷ് പിള്ള നിർദേശം നൽകിയെന്ന് സ്വപ്ന സുരേഷ്

സ്വർണക്കടത്ത് കേസ് 30 കോടി രൂപയ്ക്ക് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞുകൊണ്ട് കണ്ണുൂർ സ്വദേശി വിജേഷ് പിള്ള തന്നെ നേരിൽ കണ്ടുയെന്ന് അറിയിച്ചുകൊണ്ട് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും കുടംബത്തെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദിന്റെ പേരുകൾ പരാമർശിച്ചുകൊണ്ടായിരുന്നു സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലെത്തിയത്. 30 കോടി വാഗ്ദാനം നൽകികൊണ്ടാണ് ഇടനിലക്കാരാനായ വിജേഷ് പിള്ള തന്നെ കണ്ടെത്. ഈ തുകയുമായി മറ്റേന്തെങ്കിലും രാജ്യത്തേക്കോ സംസ്ഥാനത്തേക്കോ ആരും അറിയാതെ മാറി താമസിക്കാണമെന്ന് വിജേഷ് പിള്ള തന്നോട് പറഞ്ഞുയെന്ന് സ്വപ്ന സുരേഷ് അറിയിച്ചു,

"ഈ 30 കോടി വാങ്ങിച്ചുകൊണ്ട് ദിലീപിന്റെ രാമലീല സിനിമ പോലെ വേറെയൊരു രാജ്യത്തോ സംസ്ഥാനത്തോ പോയി മറ്റ് വിവരങ്ങളോ ഒന്നും അറിയാതെ താമസിക്ക്. അങ്ങനെ മറ്റൊരു സ്വപ്ന സുരേഷിനെ സൃഷ്ടിച്ച് വേറെ ഒരു രാജ്യത്തോ അല്ലെങ്കിൽ രാജസ്ഥാൻ ഹരിയാന പോലെയുള്ള മറ്റൊരു സംസ്ഥാനത്തോ മാറ്റി പാർപ്പിക്കാമെന്ന് എന്നോട് ഭീഷിണിയായി പറഞ്ഞു. എനിക്ക് മരണം ഉറപ്പാണെന്ന് അതിലൂടെ മനസ്സിലായി. എന്നാൽ സ്വപ്ന സുരേഷിന് ഒരു അച്ഛനെ ഉള്ളൂ. അവസാനം വരെ ഇതിനെതിരെ പോരാടുമെന്ന് തീരുമാനിച്ചാണ് ഇറങ്ങിയിരിക്കുന്നത്" സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

ALSO READ : Swapna Suresh: 30 കോടി തന്ന് സെറ്റിൽ ചെയ്യാം; മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെ സംസാരിക്കരുത്, പാർട്ടി സെക്രട്ടറി ഭീക്ഷണിപ്പെടുത്തി

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതിൽ പ്രകാരമാണ് താൻ വിളിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് വിജേഷ് സ്വപ്നയെ കാണുന്നത്. ഗോവിന്ദൻമാഷ് തന്നെ തീർത്ത് കളയുമെന്ന് പറഞ്ഞു. യൂസഫലിയുടെ സ്വാധീനം വഴി എയർപോർട്ടിൽ വെച്ച് പിടിപ്പിക്കും എന്നും ഭീഷണി ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള തെളിവുകൾ തരണമെന്നും ആവശ്യപ്പെട്ടു എന്നു സ്വപ്ന തൻറെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് എത്തിയായിരുന്നു കൂടികാഴ്ച. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News