സ്വപ്‌നയുടെ ആരോപണം നിയമപരമായി നേരിടുമോ? മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടിയും മറുപടി നൽകണമെന്ന് വിഡി സതീശൻ

സ്വർണക്കടത്ത് കേസ് 30 കോടി രൂപയ്ക്ക് ഒത്തുതീർപ്പക്കാമെന്ന് പറഞ്ഞുകൊണ്ട് കണ്ണുൂർ സ്വദേശി വിജേഷ് പിള്ള തന്നെ നേരിൽ കണ്ടുയെന്ന് അറിയിച്ചുകൊണ്ട് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ വന്നത്

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 09:41 PM IST
  • സംസ്ഥാന പോലീസും അന്വേഷണം നടത്തണമെന്ന് വിഡി സതീശൻ പറഞ്ഞു.
  • സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിക്കും സി.പി.എമ്മിനുമിടയില്‍ ഇടനിലക്കാരുണ്ട്
സ്വപ്‌നയുടെ ആരോപണം നിയമപരമായി നേരിടുമോ? മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടിയും മറുപടി നൽകണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എം.വി ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ രേഖകള്‍ നല്‍കണമെന്നും ഇടനിലക്കാരനായ വിജയ് പിള്ള ആവശ്യപ്പെടുകയും പിന്നീട് ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സംസ്ഥാന പോലീസും അന്വേഷണം നടത്തണമെന്ന് വിഡി സതീശൻ പറഞ്ഞു.

സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും എതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കില്‍ അതിനെ നിയമപരമായി നേരിടുമോയെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിക്കും സി.പി.എമ്മിനുമിടയില്‍ ഇടനിലക്കാരുണ്ട്. നേരത്തെ മാധ്യമ പ്രവര്‍ത്തകനായ ഷാജ് കിരണിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഷാജ് കിരണിന്റെ ബന്ധവും വെളിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഇടനിലക്കാരെ കുറിച്ചും അന്വേഷണം വേണമെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.

ALSO READ : Swapna Suresh : 'ദിലീപിന്റെ രാമലീല പോലെ 30 കോടിയുമായി മുങ്ങാം' വിജേഷ് പിള്ള നിർദേശം നൽകിയെന്ന് സ്വപ്ന സുരേഷ്

സ്വർണക്കടത്ത് കേസ് 30 കോടി രൂപയ്ക്ക് ഒത്തുതീർപ്പക്കാമെന്ന് പറഞ്ഞുകൊണ്ട് കണ്ണുൂർ സ്വദേശി വിജേഷ് പിള്ള തന്നെ നേരിൽ കണ്ടുയെന്ന് അറിയിച്ചുകൊണ്ട് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ വന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയും കുടംബത്തെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദിന്റെ പേരുകൾ പരാമർശിച്ചുകൊണ്ടായിരുന്നു സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് ലൈവ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതിൽ പ്രകാരമാണ് താൻ വിളിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് വിജേഷ് സ്വപ്നയെ കാണുന്നത്. വിജയ് പിള്ള എന്ന പേരിലാണ് തന്നെ വിജേഷ് കണ്ടെതുന്നു. സ്വപ്ന കണ്ണൂർ സ്വദേശിയായ വിജേഷ് കയ്യാലെത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.

ഗോവിന്ദൻമാഷ് തന്നെ തീർത്ത് കളയുമെന്ന് പറഞ്ഞു. യൂസഫലിയുടെ സ്വാധീനം വഴി എയർപോർട്ടിൽ വെച്ച് പിടിപ്പിക്കും എന്നും ഭീഷണി ഉണ്ടായിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള തെളിവുകൾ തരണമെന്നും ആവശ്യപ്പെട്ടു എന്നു സ്വപ്ന തൻറെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് എത്തിയായിരുന്നു കൂടികാഴ്ച. 30 കോടി വാങ്ങി ബെംഗളൂരു വിട്ട് ജയ്പൂരിലേക്കോ ഹാരിയാനയിലേക്കോ മാറണമെന്ന് വിജേഷ് പിള്ളി ഭീഷിണിപ്പെടുത്തുകയായിരുന്നുയെന്ന് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News