തിരുവനന്തപുരം: സുനന്ദപുഷ്‌ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ പ്രതികരിച്ച് KPCC അദ്ധ്യക്ഷന്‍ കെ സുധാകരന്‍
ശശി തരൂരിനെതിരെ ബിജെപിയും സിപിഎമ്മിയും നടത്തിയ രാഷ്ട്രീയ വേട്ടയാടലിനും കള്ളപ്രചരണത്തിനും അറുതിവരുത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് KPCC പ്രസിഡന്‍റ് (KPCC President) കെ സുധാകരന്‍ (K Sudhakaran) എംപി പറഞ്ഞു.
ഏഴുവര്‍ഷം തരൂരിനെ തേജോവധം ചെയ്തവര്‍ ക്ഷമ പറയാനെങ്കിലും തയാറാകണം. തരൂര്‍ (Shashi Throor) ലോക്സഭയിലേയ്ക്ക് മത്സരിച്ചപ്പോള്‍ ഈ വിഷയം ഉയര്‍ത്തിയാണ് LDF അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. ദേശീയതലത്തില്‍ BJP തരൂരിനെതിരേ പ്രചാരണം അഴിച്ചുവിട്ട് കോണ്‍ഗ്രസിനെ ജന മധ്യത്തില്‍ താറടിക്കാന്‍ ശ്രമിച്ചു. അവര്‍ക്ക് കിട്ടിയ വന്‍ തിരിച്ചടിയാണ് കോടതിവിധി.
തരൂരിനെതിരേ ആത്മഹത്യാ പ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ഡല്‍ഹി പോലീസ് (Delhi Police) ചുമത്തിയത്. യാതൊരു തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ തരൂരിനെ വേട്ടയാടാന്‍ പോലീസിനെ ചട്ടുകമാക്കി.
10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്നും വിചാരണയ്ക്കിടയില്‍ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. നെറികെട്ട ഈ ആരോപണങ്ങളും രാഷ്ട്രീയ ഗൂഢാലോചനയുമെല്ലാം കോടതി ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞിട്ടാണ് തരൂരിനെ കുറ്റവിമുക്തനാക്കിയതെന്ന് സുധാകരന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി പ്രതിപക്ഷ നേതാക്കളെ വേട്ടയായുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സിബിഐ കൂട്ടിലടച്ച തത്തയാണെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്‍റെ നിരീക്ഷണത്തിന് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. സത്യത്തെ ഒരിക്കലും മറയ്ക്കാനാവില്ലെന്നു തെളിയിക്കുന്നത് കൂടിയാണ് ഡല്‍ഹി ഹൈക്കോടതി വിധിയെന്നും സുധാകരന്‍ പറഞ്ഞു.
ഏഴര വര്‍ഷം നീണ്ട നിയമ യുദ്ധത്തിന് ശേഷമാണ് ഒടുവില്‍ തരൂരിനെത്തേടി ന്യായ ദേവത എത്തിയത്. കേസ് പരിഗണിച്ച ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി തരൂരിനെ കുറ്റവിമുക്തനാക്കിയപ്പോള്‍ ഏഴ് വര്‍ഷമായി ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണങ്ങള്‍ക്ക് പൂര്‍ണ്ണ വിരാമമാകുകയായിരുന്നു.
നീണ്ട ഏഴര വര്‍ഷത്തെ മാനസിക പീഡനം', അതായിരുന്നു കോടതി വിധിയില്‍ ശശി തരൂര്‍ നടത്തിയ പ്രതികരണം.
Also Read: Sunanda Pushkar Death Case : സുനന്ദ പുഷ്കർ കേസിൽ ഡൽഹി കോടതി ശശി തരൂരിനെ കുറ്റവിമുക്തനാക്കി
സുനന്ദ പുഷ്‌കര്‍ കേസില്‍ (Sunanda Pushkar Death Case) ശശി തരൂരിനെതിരെ തെളിവില്ലെന്നാണ് ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി നിരീക്ഷിച്ചത്. ഒപ്പം കേസ് അവസാനിപ്പിക്കണമെന്ന ശശി തരൂരിന്‍റെ വാദം കോടതി അംഗീകരിയ്ക്കുകയും ചെയ്തു. സ്‌പെഷ്യല്‍ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലാണ് നിര്‍ണ്ണായക വിധി പ്രസ്താവം നടത്തിയത്.
2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് നിയമ പോരാട്ടത്തിന് തുടക്കമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...