മൂന്നാർ: സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ അഭ്യസിച്ച് കരാട്ടയെ ജീവിതത്തിന്റെ ഭാഗമാക്കിയ 21കാരിയാണ് മൂന്നാര്‍ സൈലന്റ് വാലി സ്വദേശിനിയായ ഹരിണി. കരാട്ടേ ചാമ്പ്യന്‍ ഷിപ്പുകളിലും മത്സരങ്ങളിലും പങ്കെടുത്ത് ഹരിണി അമ്പതിലധികം സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.ഇത്തവണ തായ്‌ലാന്റില്‍ നടന്ന ഇന്റര്‍നാഷണല്‍ കരേട്ടേ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചും ഹരിണി സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു.
അയോധന കലയും കായിക ഇനവുമായി കരാട്ടെയെ ചേര്‍ത്ത് നിര്‍ത്തിയാണ് മൂന്നാര്‍ സൈലന്റ് വാലി എസ്റ്റേറ്റ് സ്വദേശിനിയായ ഹരിണിയുടെ ജീവിതം.കോയമ്പത്തൂരില്‍ രവികുമാറെന്ന പരിശീലകന് കീഴിലായിരുന്നു ഹരിണിയുടെ കരാട്ടെ പഠനം.തോട്ടം തൊഴിലാളിയായ ശേഖരിന്റെ ഇളയ മകളാണ് 21കാരിയായ ഹരിണി.
ALSO READ: കണ്ണൂർ രാമന്തളിയിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു
ഇതിനോടകം കരാട്ടെ ചാമ്പ്യന്‍ഷിപ്പിലൂടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച് കഴിഞ്ഞു ഹരിണി. കരാട്ടേ ചാമ്പ്യന്‍ ഷിപ്പുകളിലും മത്സരങ്ങളിലും പങ്കെടുത്ത് ഹരിണി അമ്പതിലധികം സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.ഇത്തവണ തായ്‌ലാന്റില്‍ നടന്ന ഇന്റര്‍നാഷണല്‍ കരേട്ടേ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചും ഹരിണി സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു.
നിലവില്‍ കോയമ്പത്തൂരിലെ ഒരു വിദ്യാലയത്തില്‍ കരാട്ടെ പരിശീലകയായി ജോലി ചെയ്യുകയാണ് ഹരിണി.കരാട്ടെയെന്ന അയോധന കലയെ ജീവിതത്തോളം തന്നെ സ്‌നേഹിക്കുന്ന ഹരിണിക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിച്ച് മുമ്പോട്ട് പോകണമെന്നാണ് ആഗ്രഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...