Newdelhi: മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ഗുരുതരമായ ഘടനാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച റിപ്പോർട്ടിൻമേൽ ഹർജി സുപ്രീംകോടതിയിൽ. കാനഡ അസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വാട്ടർ എൻവയോൺമെൻറ് ആൻറ് ഹെൽത്താണ് (United Nations University-Institute for Water, Environment and Health).
ഹർജിക്കാരൻ ആധാരമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ലോകത്തിൽ അപകടകരമായ അവസ്ഥയിലുള്ള ആറ് അണക്കെട്ടുകളിൽ ഒന്ന് മുല്ലപ്പെരിയാറാണെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.
കേരളത്തിലെ അപ്രതീക്ഷിത പ്രളയാവസ്ഥയിൽ ഡാം ജീവനുകൾക്ക് ഭീക്ഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 ജനുവരിയിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ തന്നെ അണക്കെട്ടിലെ ചോർച്ചകളും, നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കൾ പലതും നിലവിൽ കാലാവധി കഴിഞ്ഞ അവസ്ഥയിലാണ്.
മുല്ലെപ്പെരിയാറിനുണ്ടാകുന്ന അപകടം 3.5 ബില്യൺ ജനങ്ങളുടെ ജീവന് ഭീക്ഷണിയാണെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് ഉദ്ധരിച്ച് ലൈവ് ലോ പറയുന്നു. റിപ്പോർട്ടിനായി പഠന വിധേയമാക്കിയ ഡാമുകളിൽ ഇന്ത്യയിലെ ഒരേ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ ആറ് അണക്കെട്ടുകളിൽ തന്നെ ഏറ്റവും പഴക്കം ഇതിനാണ്.
ALSO READ: Heavy rain in Kerala | കോട്ടയത്ത് വീണ്ടും കനത്ത മഴ; മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നു
നിലവിൽ റിപ്പോർട്ടിൽ പഠന വിധേയമാക്കിയ അണക്കെട്ടുകളിൽ നാലെണ്ണം ഡി കമ്മീഷൻ ചെയ്തു കഴിഞ്ഞു. സിംബാവെയിലെ ഒരു ഡാമും ഒപ്പം മുല്ലപ്പെരിയാറുമാണ് ഇപ്പോഴും തുടരുന്നത്. മുല്ലപ്പെരിയാറിൻറെ ആയുസ് കണക്കാക്കിയാൽ 1887-ൽ നിർമ്മാണം ആരംഭിച്ച് 1895-ൽ നിർമ്മാണം പൂർത്തിയാക്കിയ അണക്കെട്ടാണിത്. കുറഞ്ഞത് 125 വർഷമെങ്കിലും അണക്കെട്ടിന് പഴക്കമുണ്ട്.
റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത് കോൺക്രീറ്റ് അണക്കെട്ടുകൾക്കുള്ള ശരാശരി കാലാവധി 50 വർഷമെന്നാണ്. സാധാരണ ഗതിയിൽ 100 വർഷം വരെയും ഇത് പോകാറുണ്ട്. വിഷയത്തിൽ കോടതിയുടെ തീരുമാനമാണ് ഇനി അറിയേണ്ടത്.
നിലവിൽ
നിലവിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുകയാണ്. ആറുമണി വരെയുള്ള കണക്ക് പ്രകാരം 136.80 ആണ് ജലനിരപ്പ്. 138-ലേക്ക് എത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പും നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...