Mullaperiyar Dam: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിലേക്ക്; 140 എത്തിയാൽ ജാഗ്രത നിർദ്ദേശം നൽകും

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നുവെന്ന് റിപ്പോർട്ട്.   

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 06:52 AM IST
  • മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിലേക്ക്
  • 140 എത്തിയാൽ ജാഗ്രത നിർദ്ദേശം
  • പരമാവധി സംഭരണ ശേഷി142 അടിയാണ്
Mullaperiyar Dam: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിലേക്ക്; 140 എത്തിയാൽ ജാഗ്രത നിർദ്ദേശം നൽകും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ് 136 അടിയോട് അടുക്കുന്നുവെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകളിടെ അടിസ്ഥാനത്തിൽ 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 

പരമാവധി സംഭരണ ശേഷി142 അടിയാണ്.  ജലനിരപ്പ് (Mullaperiyar Dam) 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കും. അതുപോലെ 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും ശേഷം ഷട്ടറുകള്‍ തുറക്കുകയും ചെയ്യും. 

Also Read: Mullaperiyar Case: 1886 ലെ പട്ടയ കരാറിൽ കേരള - തമിഴ്‌നാട് സർക്കാരുകൾക്ക് Supreme Court നോട്ടീസ് നൽകി

ഇതിനിടയിൽ അണക്കെട്ടിന്റെ (Mullaperiyar Dam) സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കേണ്ട അവസ്ഥ വന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാത്രമല്ല പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇനി ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ കണ്‍ട്രോള്‍ റൂം തുറക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Also Read:  Horoscope 26 July 2021: ഇന്നത്തെ ദിനം എല്ലാ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം

 

തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാല്‍ നിലവില്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ട് പോകുന്നില്ല. എങ്കിലും ജലനിരപ്പ് കുറക്കാന്‍ കൂടുതല്‍ വെള്ളം എടുക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് (MK Stalin) കത്ത് അയച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News