കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് പശുക്കളെ തിരയാൻ പോയ മൂന്ന് സ്ത്രീകൾക്കായി തിരച്ചിൽ പുനരാരംഭിച്ചു. രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ ഇന്നലെ രാത്രി വൈകി തിരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തുകയായിരുന്നു.
Also Read: സൗബിൻ ഷാഹിറിന് കുരുക്ക് മുറുകുമോ? നടനെ വിശദമായി ചോദ്യം ചെയ്യും!
നിലവിൽ രണ്ട് സംഘം കാട്ടിൽ തുടരുകയാണ്. പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. ഇന്ന് രണ്ട് സംഘങ്ങളായാണ് തിരച്ചിൽ നടത്തുന്നത്. തുണ്ടത്തിൽ, ഇടമലയാർ റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്. പ്രദേശത്തെ ആദിവാസികളും തിരച്ചിലിനായി ഒപ്പമുണ്ടെന്നാണ് റിപ്പോർട്ട്. വനം വകുപ്പ് ജീവനക്കാറീ കൂടാതെ ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവറംണ് സംഘത്തിലുണ്ട്.
കാണാതായവർക്കുള്ള തിരച്ചിലിന് കൂടുതൽ സംഘത്തെ ഏർപ്പെടുത്തിയതായി വനം മന്ത്രി ഏകെ ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്. കൂടുതൽ പോലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്നും. തിരച്ചിലിനു ഡ്രോണും ഉപയോഗിക്കുമെന്നും അതിനായി കളക്ടർക്ക് വനം മന്ത്രി നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി റിപ്പോർട്ട് ലഭിക്കുന്നത്. ഇവർ പശുക്കളെ തിരഞ്ഞ് പോയതായിരുന്നു. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ബാറ്ററി തീരും, മെബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായും പഞ്ചായത്ത് മെമ്പർ പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലം മാറിപ്പോകാൻ സാധ്യതയുണ്ടെന്നും ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്ന മാത്രമാണ് ലഭിച്ച വിവരമെന്നും പഞ്ചായത്തംഗം പോലീസിനോട് പറഞ്ഞു.
പശുവിനെ തേടിപ്പോകും വഴി കാട്ടാനയെ കണ്ടതോടെ തങ്ങൾ ചിതറിയോടി എന്ന് മായ ഭർത്താവിനെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. താനിപ്പോൾ പാറപ്പുറത്ത് ഇരിക്കുകയാണെന്നും വെള്ളം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇവര് തിരഞ്ഞ് ഇന്നലെ കാട്ടിൽ പോയവരും ആനകളുടെ മുൻപിൽ പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.