തിരുവനന്തപുരം: ശിശുക്ഷേമ സമിതി ദത്തു നല്കിയ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കുഞ്ഞിന്റെ അമ്മ അനുപമ (Anupama) ഇന്ന് സെക്രട്ടറിയറ്റിന് മുന്പില് നിരാഹാര സമരമിരിക്കും.
രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം. താൻ സമരം ചെയ്യുന്നത് ഒരു പാർട്ടിക്കും എതിരായിട്ടല്ലെന്നും സര്‍ക്കാരിന്റെ മുന്നിലേക്ക് പ്രശ്നം അവതരിപ്പിക്കുകയാണെന്നും അനുപമ (Amupama) പറഞ്ഞു.
Also Read: Anupama Daughter Missing Case: ആനാവൂർ നാഗപ്പൻറേത് നിലപാട് മാറ്റം? അനുപമയും രഞ്ജിത്തും പറയുന്നത്
കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള പരാതിയില്‍ പൊലീസിന്റെ ഭാഗത്തുനിന്നടക്കം വീഴ്ച തുടരുന്നുവെന്ന് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭര്‍ത്താവ് അജിത്തും സെക്രട്ടറിയറ്റ് പടിക്കല്‍ നിരാഹാര സമരം തുടങ്ങുന്നത്.
അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ചതായി പറയുന്ന ദിവസം ആണ്‍കുട്ടിയെ ലഭിച്ചതായി ശിശുക്ഷേമ സമിതി പൊലീസിന് മറുപടി നല്‍കിയിരുന്നു. മാത്രമല്ല മറ്റ് വിവരങ്ങള്‍ ലഭ്യമല്ലയെന്നും അറിയിച്ചിട്ടുണ്ട്.
Also Read: Viral video: സുധാ ചന്ദ്രന്റെ പരാതിക്ക് പിന്നാലെ ക്ഷമാപണവുമായി CISF
ഈ സാഹചര്യത്തിൽ ദത്തുനല്‍കിയതിന്റെ വിശദാംശങ്ങള്‍ തേടി സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിക്ക് പൊലീസ് കത്ത് നല്‍കുകയും മറുപടി എത്രയും വേഗത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്
ഇതിനിടയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും സിപിഎമ്മിനെയും ഒരു പോലെ വെട്ടിലാക്കുന്ന രീതിയിലാണ് പി കെ ശ്രീമതിയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളോടും സിപിഎമ്മിനോടും കുഞ്ഞിനെ തിരിച്ചു കൊടുക്കാനായില്ലെങ്കിൽ പ്രശ്നങ്ങൾ വഷളാകുമെന്ന് ശ്രീമതി അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ വേർപ്പെടുത്തിയ വിഷയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെയും പാർട്ടി നേതാക്കളെയും അറിയിച്ചിരുന്നുവെന്ന് പി കെ ശ്രീമതി ഇന്നലെ പ്രമുഖ ചാനലിന്റെ ന്യൂസ് അവറിൽ പങ്കെടുത്തപ്പോൾ വെളിപ്പെടുത്തിയിരുന്നു.
ഇതിനിടയിൽ കേസില്‍ പ്രതികളായ അനുപമയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള ആറുപേരെ രണ്ടുദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഇതിനായി പൊലീസ് ഉടൻ നോട്ടീസ് നല്‍കിയേക്കും.
Also Read: 'My Power Bank.., ഗ്ലാമറസ് ലുക്കിൽ അഭയ ഹിരണ്മയി, ചിത്രങ്ങൾ പങ്കുവെച്ച് ഗോപി സുന്ദർ
ഏപ്രിൽ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പോലീസിൽ നൽകിയെങ്കിലും പൊലീസ് വിഷയത്തിൽ കേസ് എടുക്കാനോ കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ ആരോപിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 22ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽവെച്ച് തന്റെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി.