തിരുവനന്തപുരം: മെഡിക്കൽ ഷോപ്പിന്റെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയ പ്രതി എക്സൈസ് പിടിയിലായി. നെടുമങ്ങാട് ഗവ. ഹോസ്പിറ്റലിനു എതിർവശത്തുള്ള കുറക്കോട് റോഡിൽ പ്രവർത്തിക്കുന്ന വീ കെയർ ഫാർമസി എന്ന മെഡിക്കൽ ഷോപ്പ് ഉടമ വാളിക്കോട് സ്വദേശി 34 വയസ്സുള്ള സോനു എന്ന് വിളിക്കുന്ന ഷംനാസിൻ്റെ ബാഗിൽ നിന്നാണ് മയക്കുമരുന്നുകൾ കണ്ടെടുത്തത്. 1.62 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും എക്സൈസ് കസ്റ്റഡിയിലെടുത്തു.
സർക്കിൾ ഇൻസ്‌പെക്ടർ സി.എസ്.സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കേസ് എടുത്തത്. കോളേജ് വിദ്യാർത്ഥികൾക്കും മറ്റും ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയതിനു ശേഷമായിരുന്നു റെയിഡ്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രഞ്ജിത്ത്, പ്രിവൻ്റീവ് ഓഫീസർ ബിജു, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് സജി, നജിമുദ്ദീൻ, സിഇഒ രാജേഷ് കുമാർ, ഡബ്ല്യുസിഇഒ മഞ്ജുഷ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു.
ALSO READ: എകെജി സെൻ്റർ ബോംബാക്രമണ കേസ്; രണ്ടാം പ്രതി സുഹൈൽ ഷാജഹാന് ജാമ്യമില്ല
കായംകുളത്ത് 9 ലിറ്റർ ചാരായം പിടികൂടി; ഒരാൾ അറസ്റ്റിൽ
കായംകുളത്ത് 9 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ. കായംകുളം എക്സൈസ് റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ജെ.കൊച്ചു കോശിയും സംഘവും നടത്തിയ റെയ്‌ഡിൽ സ്കൂട്ടറിൽ ചാരായം കടത്തിക്കൊണ്ട് വന്ന തൃക്കന്നപ്പുഴ സ്വദേശി ബൈജു അറസ്റ്റിലായി. പ്രതിയേയും തൊണ്ടി മുതലുകളും കോടതി മുമ്പാകെ ഹാജരാക്കി.
പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ സാബു. സി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു.ജി, രാഹുൽ കൃഷ്ണൻ, അബ്ദുൾ മുഹ്സീൻ, ഗോകുൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി നാരായണൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ്.P എന്നിവരും ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.