ശബരിമല: മകരവിളക്കിനുള്ള അവസാനഘട്ട ഒരുക്കത്തിൽ ശബരിമല. മകരവിളക്ക് ചൊവ്വാഴ്ചയാണ്. മൂന്ന് നാളുകൾ കൂടിയാണ് ഇനി മകരജ്യോതി തെളിയാനുള്ളത്. ഭക്തരുടെ തിരക്ക് മുന്നിൽ കണ്ട് ഇത്തവണ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി. മകരവിളക്ക് ഉത്സവത്തിനുള്ള സുരക്ഷയ്ക്കായി 5000 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു.
എൻഡിആർഎഫ് സേനാംഗങ്ങളും ശബരിമലയിൽ സുരക്ഷയൊരുക്കും. വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് ഒരുക്കങ്ങൾ നാളെ വിലയിരുത്തും. മകരവിളക്ക് കഴിഞ്ഞ് തീർഥാടകർക്ക് മടങ്ങുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും. നിലവിൽ ഒരുലക്ഷം പേരാണ് സന്നിധാനത്ത് വിരിവച്ച് തങ്ങുന്നത്. ഓരോ സ്ഥലത്തും ഉൾക്കൊള്ളാൻ സാധിക്കുന്ന ആളുകളുടെ എണ്ണം തയ്യാറാക്കി.
സന്നിധാനത്ത് ഉൾപ്പെടെ 10 വ്യൂ പോയിന്റുകളാണ് ഉള്ളത്. അനധികൃതമായി വ്യൂ പോയിന്റുകൾ ഉണ്ടാക്കി ആളുകളെ കൊണ്ടുപോയാൽ നടപടി സ്വീകരിക്കും. മകരവിളക്ക് ദർശനത്തിനായി അനധികൃതമായി വനത്തിനുള്ളിൽ കയറിയാലും കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.
ഇന്ന് മുതൽ 14 വരെ ഭക്തർക്ക് മുക്കുഴി കാനനപാത വഴി പ്രവേശനം ഉണ്ടാകില്ല. മകരവിളക്ക് കഴിഞ്ഞ് ഭക്തർക്ക് 15, 16, 17, 18 തിയതികളിൽ തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിക്കാൻ അവസരം ഉണ്ടാകും. അതിനാൽ പ്രായമായവരും കുട്ടികളും 14ന് സന്നിധാനത്തേക്ക് എത്തുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് അഭ്യർഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.