ജനുവരി 13 തിങ്കളാഴ്ച ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.
ഇന്ത്യൻ ഓഹരി വിപണി സൂചികകൾ വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്.
ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 1.2 ശതമാനവും സ്മാൾക്യാപ് സൂചിക 2.4 ശതമാനവും താഴ്ന്നു.
വെള്ളിയാഴ്ച്ച നിഫ്റ്റിയിൽ വലിയ അസ്ഥിരതകൾ പ്രകടമായതായി റിപ്പോർട്ട്. മൂന്നാം പാദഫലപ്രഖ്യാപന സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ വിപണിയിൽ കൂടുതൽ ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയുണ്ട്.
ട്രെൻഡ് റിവേഴ്സലിനുള്ള വ്യക്തമായ സൂചനകൾ ലഭിക്കുന്നതു വരെ, പ്രത്യേകിച്ച് ബാങ്ക് ഇൻഡെക്സിൽ റീബൗണ്ട് അവസരങ്ങൾ ഷോർട്ട് ചെയ്യാൻ പ്രയോജനപ്പെടുത്താവുന്നതാണ്.
വെള്ളിയാഴ്ച്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആകെ 2,910 ഓഹരികൾ ട്രേഡ് ചെയ്യപ്പെട്ടു. ഇവയിൽ 552 ഓഹരികൾ നേട്ടത്തിലും, 2,287 ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസിങ് നടത്തിയത്.
ടി.ടി.എസ്, എൽ.ടി.ഐ മൈൻഡ് ട്രീ, ടെക് മഹീന്ദ്ര, എച്ച്.സി.എൽ.ടെക്, വിപ്രോ, ഇൻഫോസിസ്, പെഴ്സിസ്റ്റന്റ്, ആരതി ഇൻഡസ്ട്രീസ്, ഐ.ആർ.സി.ടി.സി, നാൽകോ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.
ടാറ്റ എൽക്സി, ആർ.ഇ.സി, കല്യാൺ ജ്വല്ലേഴ്സ്, ശ്രീറാം ഫിനാൻസ്, ഹഡ്കോ, ഒബറോയ് റിയൽറ്റി, വൺ 97 പേടിഎം, നവീൻ ഫ്ലൂറിൻ, മാക്സ് ഹെൽത്ത് കെയർ, ഭെൽ എന്നിവ നഷ്ടമുണ്ടാക്കി.
ഡോളറിനെതിരായ വിനിമയ മൂല്യത്തിൽ രൂപ 0.16% താഴ്ന്ന് 85.02 എന്ന നിലവാരത്തിലാണ്.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക.)