ശബരിമല സന്നിധാനം മകരവിളക്ക് മഹോത്സവിത്തിനായി ഒരുങ്ങി കഴിഞ്ഞു. മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞു ക്ഷേത്രനടയടച്ചതോട് കൂടി വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. സന്നിധാനത്തെ ആഴിയും ശുചീകരിച്ചു. ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്തേങ്ങയിലെ നെയ്യ് ശബരീശന് സമർപ്പിക്കുകയും ബാക്കി വരുന്ന നാളികേരം ആഴിയിലെ അഗ്നിയിൽ സമർപ്പിക്കുകയുമാണ് ചെയ്യുന്നത്.
മകരവിളക്ക് മഹോത്സവത്തിന് ഡിസംബർ 30ന് വൈകിട്ട് നട തുറന്നശേഷം ആഴിയിൽ അഗ്നി തെളിയിക്കും. 18 സെക്ടറുകളിൽ ഒരേ സമയം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെന്നും അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ വിവിധ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും ഡ്യൂട്ടി മജിസ്ട്രേറ്റ് കൃഷ്ണകുമാർ കെ അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകിയത് അരവണ പ്ലാന്റും പരിസരങ്ങളും, മാളികപ്പുറം ക്ഷേത്രത്തിന് പിൻവശത്തുള്ള ഭാഗം, ആയുർവേദ ആശുപത്രിയും പരിസരങ്ങളും തുടങ്ങിയ സ്ഥലങ്ങൾക്കാണ്.
രാവിലെ 7.30ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിശുദ്ധി സേന, വിവിധ സന്നദ്ധ സംഘടനകളിലെ അംഗങ്ങൾ തുടങ്ങിയവർ സജീവമായി പങ്കെടുത്തു. എല്ലാ ഡിപ്പാർട്ട്മെന്റുകളും സന്നദ്ധ സേവാ സംഘടനകളും കൈകോർത്തുകൊണ്ടാണ് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഡിസംബർ 30ന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. നട തുറക്കുമ്പോൾ എല്ലായിടത്തും ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.