Murder: ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു

Murder: റിയാസിന്റെ കൂട്ടുക്കാരൻ നിപുവിന്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Dec 26, 2024, 12:52 PM IST
  • കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ വെട്ടിക്കൊന്നു
  • എറണാകുളം സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്
Murder: ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ:  കുടുംബവഴക്കിനെ തുടർന്ന് ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികർത്തിൽ വാടകക്ക് താമസിക്കുന്ന റിയാസ് (36) ആണ് കൊല്ലപ്പെട്ടത്. എറണാകുളം സ്വദേശിയാണ്.

സംഭവത്തിൽ ഭാര്യാ പിതാവ് അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അഴകശ്ശേരി പറമ്പ് നാസർ, നാസറിൻ്റെ മകൻ റെനീഷ് എന്നിവരെ പൂച്ചാക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. നാസറിൻ്റെ മകളായ റെനീഷയെ ഭർത്താവ് റിയാസ് മർദ്ദിച്ചതിനെ ചോദ്യം ചെയ്തുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. 

ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. റിയാസിന്റെ കൂട്ടുക്കാരൻ നിപുവിന്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഇവിടെ വെച്ചുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News