കൊച്ചി: സീരിയൽ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സിനിമ സീരിയൽ നടന്മാർക്കെതിരെ കേസെടുത്തു. മാതൃഭൂമി ന്യൂസ് റിപ്പോർട്ട് പ്രകാരം കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സീരിയൽ ചിത്രീകരണത്തിനിടെ നടന്മാർ ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. ഒരാൾ ലൈംഗീകാതിക്രമം നടത്തിയെന്നും മറ്റൊരാൾ ഭീഷണപ്പെടുത്തിയെന്നുമാണ് പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നടി മൊഴി നൽകിയിരുന്നതായാണ് വിവരം.
കേസ് നിലവിൽ തൃക്കാക്കര പൊലീസിന് കൈമാറിയതായാണ് റിപ്പോർട്ട്. പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. സീരിയൽ ഷൂട്ടിംഗിനിടെ നടന്മാർ മോശമായി പെരുമാറിയെന്നും താൻ ലൈംഗികാതിക്രമത്തിന് ഇരയായി എന്നുമാണ് നടിയുടെ പരാതി. നടി സീരിയലിൽ നിന്നും പിൻമാറി. കേസില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy