തിരുവനന്തപുരം: യുക്രൈനിലെ വിവിധയിടങ്ങളിലുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മലയാളികളുടെ സുരക്ഷയ്ക്കായി നിരന്തര ഇടപെടൽ നടത്തുകയാണെന്ന് നോർക്ക റൂട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി യുക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
റഷ്യൻ വ്യോമാക്രമണം നടക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പുറത്തിറങ്ങുന്നത് ഒഴിവാക്കി നിലവിലുള്ള സ്ഥലങ്ങളില്‍ തുടരാനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്ന് നോർക്ക റൂട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ, എന്നിവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍റൂം നേരത്തേ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അനിവാര്യമായി യുക്രൈനിൽ തങ്ങേണ്ടവരല്ലാതെയുള്ള വിദ്യാര്‍ഥികളടക്കമുള്ളവരോട് മടങ്ങി പോകാനുള്ള എംബസിയുടെ നിര്‍ദ്ദേശം അത്തരക്കാരെ അറിയിച്ചിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
നിലവിൽ യുക്രൈനിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെട്ട് സാഹചര്യങ്ങൾ അറിയിക്കാം. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം situationroom@mea.gov.in എന്ന ഇ-മെയില്‍ വിലാസവും നാട്ടിൽ മടങ്ങിയെത്തുന്നതിനായി പ്രയോജനപ്പെടുത്താം.
ഇതിനു പുറമെ യുക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോള്‍ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സര്‍വീസും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയോടെയാണ് യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയ വിവരം അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ സ്ഥിരീകരിക്കുന്നത്. യാത്രക്കാർ സുരക്ഷിതരായി എത്തിയ യുക്രൈൻ തലസ്ഥാന നഗരിയിൽ നിന്ന് സഫോടന ശബ്ദം കേൾക്കുകയായിരുന്നു. നഗരത്തിലെ വിവിധയിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായുള്ള വാർത്തകളും ഇതോടൊപ്പം പുറത്തുവന്നു. റഷ്യ ശക്തമായി ആക്രമിക്കുമെന്നും ലോകരാജ്യങ്ങൾ ഇടപെടരുതെന്നുമായിരുന്നു പ്രസിഡൻറ് വ്ലാഡിമിർ പുതിൻ്റെ നിർദ്ദേശം. ആയുധം താഴെവെച്ച് കീഴടങ്ങാൻ യുക്രൈൻ സൈന്യം തയ്യാറാകണമെന്നും പുതിൻ ആവശ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...