Delhi Farmers Riot: Red Fort ൽ കൊടി ഉയർത്തി കർഷക പ്രക്ഷോഭകാരികൾ, സമരാനുകൂലികളെ ഒഴിപ്പിക്കാൻ ശ്രമിച്ച Police
Delhi നഗരത്തിൽ പ്രവേശിച്ച കർഷക പ്രക്ഷോഭകാരികൾ ചരിത്രവും രാഷ്ട്രീയ പ്രസിദ്ധവും Red Fort ൽ പ്രവേശിച്ച് കൊടി നാട്ടി. മഞ്ഞ നിറത്തിലുള്ള രണ്ട് കൊടികളാണ് ആദ്യം പ്രക്ഷോഭകാരികളിൽ ഒരാൾ കയറി കെട്ടിയത്. ഇതിന് മുകളിലായിട്ടാണ് എല്ലാ വർഷവും പ്രധാനമന്ത്രി സ്വാതന്ത്രീയ ദിനത്തിൽ കൊടി ഉയർത്തുന്നത്. ഏകദേശം പത്തോളം കൊടികളാണ് പ്രക്ഷോഭകാരികൾ നാട്ടിയത്.
Farmers Riot: പ്രക്ഷോഭത്തിൽ ഒരാൾ മരിച്ചു, പൊലീസിന്റെ വെടിയേറ്റ് മരിച്ചതാണെന്ന് സഹോദരൻ, ട്രാക്ടറിൽ നിന്ന് വീണ് മരിച്ചതാണെന്ന് Delhi Police
Delhi കർഷക പ്രക്ഷോഭത്തിനിടെ ഒരാൾ മരിച്ചു. Delhi ITO യിൽ ട്രാക്ടർ മറിഞ്ഞ് റോഡിൽ തലയടിച്ച് വീണാണ് മരിച്ചത്. എന്നാൽ മരണ കാരണം പൊലീസ് വെടി ഉതർത്തിതിനെ തുടർന്ന് ഓടിച്ചിരുന്ന ട്രാക്ടറിന്റെ ബാലൻസ് നഷ്ടപ്പെട്ടാണെന്ന് മരിച്ചയാളുടെ സഹോദരൻ.
Republic Day 2021: സൈനീക ശക്തിയും,സാംസ്കാരിക തനിമയും നിറഞ്ഞ പരേഡ്
ഇന്ത്യയുടെ സൈനീക ശക്തിയുടെ പൂർണ പ്രദർശനവും, സാംസ്കാരിക തനിമയുടെ പൂർണതയുമായിരുന്നു റിപ്പബ്ലിക്ക് പരേഡ്.ലെഫ്റ്റനന്റ് ജനറൽ വിജയ്കുമാർ മിശ്രയാണ് ഇത്തവണ പരേഡ് നയിച്ചത്.
Kochi Metro രണ്ടാംഘട്ടത്തിന് കേന്ദ്ര സർക്കാർ ഉടൻ അംഗീകാരം നൽകിയേക്കും
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കിയേക്കുമെന്ന് റിപ്പോർട്ട്. രണ്ടാം ഘട്ടം കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ്. സംസ്ഥാനം സമര്‍പ്പിച്ച രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു.
PV Anwar MLAയെ കാണാനില്ലെന്ന് പരാതി: പോലീസ് അന്വേഷണം തുടങ്ങി
നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെ കാണാനില്ലെന്ന് പരാതി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതിയുമായി നിലമ്പൂർ പോലീസിനെ സമീപിച്ചത്. ഒരു മാസമായി എം.എല്‍.എയെ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത് നിലമ്പൂർ പൊലീസ് നേരിട്ട് സ്വീകരിക്കാത്തതിനാല്‍ പരാതി ഇമെയിലായാണ് നല്‍കിയത്.
FAU-G launching today: എങ്ങിനെ ഡൗൺലോഡ് ചെയ്യാം, ഉപയോഗിക്കാം
PUB-G ക്ക് പകരം ഇന്ത്യ നിർമ്മിക്കുന്ന FAU-G ഇന്ന് റിലീസ് ചെയ്യും. റിപ്പബ്ലിക്ക് ദിനത്തിൽ ഗെയിം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഗെയിമിന്റെ ഡെവലപ്പർമാരായ എൻ കോർ ഗെയിംസ് പറഞ്ഞിരുന്നു. ഗെയിമിന്റെ ആദ്യ എപ്പിസോഡിൽ ഗാൽവാൻ വാലിയിലെ പോരാട്ടമാണ് കാണിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...