യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാന്‍ പദവി ഏറ്റെടുക്കും. മുന്നണി ചെയര്‍മാനാകാന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതിനെത്തുടര്‍ന്നാണ് ചെന്നിത്തല ചുമതല ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ചയിലും യുഡിഎഫ് യോഗത്തിലും ഉമ്മന്‍ചാണ്ടി നിലപാടില്‍ ഉറച്ചുനിന്ന സാഹചര്യത്തിലാണ് യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും ചെന്നിത്തല ഏറ്റെടുക്കുന്നത്. 

Last Updated : Jun 17, 2016, 02:55 PM IST
യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക്

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാന്‍ പദവി ഏറ്റെടുക്കും. മുന്നണി ചെയര്‍മാനാകാന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതിനെത്തുടര്‍ന്നാണ് ചെന്നിത്തല ചുമതല ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ചയിലും യുഡിഎഫ് യോഗത്തിലും ഉമ്മന്‍ചാണ്ടി നിലപാടില്‍ ഉറച്ചുനിന്ന സാഹചര്യത്തിലാണ് യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും ചെന്നിത്തല ഏറ്റെടുക്കുന്നത്. 

ചെയര്‍മാന്‍ പദവി ഏറ്റെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് നടന്ന ചര്‍ച്ചയിലും ഉമ്മന്‍ ചാണ്ടി തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. നേരത്തെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണമെന്ന യുഡിഎഫ് യോഗത്തിന്‍റെ ആവശ്യവും ഉമ്മന്‍ ചാണ്ടി തള്ളിയിരുന്നു.

 അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഉടന്‍ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഹൈക്കമാന്റ് വ്യക്തമാക്കിയിരുന്നു. ജൂലൈ ആദ്യവാരം കെപിസിസി ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ 50 പ്രമുഖനേതാക്കളുമായി യോഗം ചേരും. രമേശ് ചെന്നിത്തലയുമായി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ചര്‍ച്ചയുടെ സമയം അറിയിച്ചത്.

Trending News