Actor Bala: 'ചെകുത്താനെ' വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലക്കെതിരെ കേസ്

Police Case Against Actor Bala: തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധത്തെ തുടർന്നാണ് അജു അലക്സിനെ ബാല വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതെന്നാണ് എഫ്ഐആർ.

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 11:53 AM IST
  • അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പോലീസിൽ പരാതി നൽകിയത്
  • തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധത്തെ തുടർന്നാണ് അജു അലക്സിനെ ബാല വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതെന്നാണ് എഫ്ഐആർ
  • തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയപ്പോൾ ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയും രണ്ട് ഗുണ്ടകളും ബാലക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അജു അലക്സ് പറയുന്നു
Actor Bala: 'ചെകുത്താനെ' വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി; നടന്‍ ബാലക്കെതിരെ കേസ്

ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടന്‍ ബാലക്കെതിരെ കേസ്. അജുവിന്റെ സുഹൃത്ത്  മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പോലീസിൽ പരാതി നൽകിയത്. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധത്തെ തുടർന്നാണ് അജു അലക്സിനെ ബാല വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതെന്നാണ് എഫ്ഐആർ.

തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയപ്പോൾ ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയും രണ്ട് ഗുണ്ടകളും ബാലക്കൊപ്പം ഉണ്ടായിരുന്നുവെന്ന് അജു അലക്സ് പറയുന്നു. "നടന്‍ ബാല ഞാന്‍ താമസിക്കുന്ന മുറിയിൽ വന്നു. ആ സയമം ഞാന്‍ അവിടെ ഇല്ലായിരുന്നു. അവിടെ താമസിക്കുന്ന എന്‍റെ സുഹൃത്തിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. എന്നെ കൊല്ലുമെന്ന് പറഞ്ഞാണ് അവർ പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കൂടെ രണ്ട് ​ഗുണ്ടകളും ഉണ്ടായിരുന്നു. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിയും ഉണ്ടായിരുന്നു. സന്തോഷ് വർക്കി വഴി കാണിച്ച് കൊടുക്കാന്‍ വന്നതാണ്. സന്തോഷിന്‍റെ മൊബൈലില്‍ നിന്നാണ് പിന്നീട് ഇവര്‍ വിളിച്ചത്. സന്തോഷ് വർക്കി ഇപ്പോഴും അവരുടെ കൈയിലാണെന്നാണ് കരുതുന്നത്. സന്തോഷ് വർക്കിയെകൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വീഡിയോ ബാല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിനെക്കുറിച്ച് ഞാന്‍ ഒരു ട്രോള്‍ വീഡിയോ ചെയ്തിരുന്നു. അത് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബാല വീട്ടിൽ കയറി വന്ന് അതിക്രമം കാണിക്കുന്നത്" അജു അലക്സ് പറയുന്നു.

ALSO READ: Encounter: ജമ്മു കശ്മീരിൽ ഏറ്റമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു; ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

അതേസമയം സോഷ്യല്‍ മീഡിയയിലൂടെ ബാല തന്‍റെ ഭാ​ഗം വിശദീകരിച്ചിട്ടുണ്ട്. അജു അലക്സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരായ തന്‍റെ പ്രതികരണമാണ് ഇതെന്നാണ് ബാല പങ്കുവച്ച വീഡിയോയിൽ പറയുന്നത്. അജുവിന്‍റെ മുറിയില്‍ എത്തിയ തന്‍റെ വീഡിയോയും ബാല പങ്കുവച്ചിട്ടുണ്ട്. നിങ്ങള്‍ പോലീസ് സ്റ്റേഷനില്‍ കേസുമായി പോകും എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് വീഡിയോ എടുത്തത്. "ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കണം. ഇത് മുന്നറിയിപ്പല്ല, തീരുമാനമാണ്", ബാല പങ്കുവച്ച വീഡിയോയിൽ പറയുന്നു.  വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോ​ഗിക്കാന്‍ പാടില്ലെന്നും ഇതോടെ നിര്‍ത്തിക്കോളാന്‍ പറയണമെന്നും ബാല അജുവിന്‍റെ മുറിയില്‍ ഉണ്ടായിരുന്ന സുഹൃത്തിനോട് പറയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News