Manaveeyam Veedhi Clash: തിരുവനന്തപുരം മാനവീയം വീഥിയിൽ പൊലീസിനെ ആക്രമിച്ചത് മദ്യപസംഘമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു

Manaveeyam veedhi clashes: അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷം മാനവീയം വീഥി നൈറ്റ്​ലൈഫിനായി തുറന്ന് നൽകിയതിന് ശേഷം ഇത് പത്താമത്തെ അക്രമസംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 8, 2023, 05:24 PM IST
  • അക്രമസംഭവങ്ങൾ വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി മ്യൂസിയം പൊലീസ് സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു
  • രാത്രി 10 മണിക്ക് ശേഷം മൈക്ക് സെറ്റ് ഉപയോഗം പാടില്ല
  • അക്രമ പ്രശ്നങ്ങൾ ആവർത്തിച്ചാൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും കമ്മീഷണർ സി എച്ച് നാഗരാജു
Manaveeyam Veedhi Clash: തിരുവനന്തപുരം മാനവീയം വീഥിയിൽ പൊലീസിനെ ആക്രമിച്ചത് മദ്യപസംഘമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു

തിരുവനന്തപുരം: മാനവീയം വീഥിയിൽ പൊലീസിനെ ആക്രമിച്ചത് മദ്യപസംഘമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. സംഘർഷം ആവർത്തിച്ചാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാത്രി 10 മണിക്ക് ശേഷം മൈക്ക് സെറ്റ് ഉപയോഗം പാടില്ലെന്നും കമ്മീഷണർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി നടന്ന സംഘർഷത്തിൽ ഒരു പൊലീസുകാരനും നെട്ടയം സ്വദേശിയായ സ്ത്രീക്കും പരിക്കേറ്റിരുന്നു.

അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷം മാനവീയം വീഥി നൈറ്റ്​ലൈഫിനായി തുറന്ന് നൽകിയതിന് ശേഷം ഇത് പത്താമത്തെ അക്രമസംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിൽ തന്നെ ആദ്യത്തെ നൈറ്റ്‌ലൈഫ് വീഥിയിലുണ്ടാകുന്ന അക്രമസംഭവങ്ങൾ വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി മ്യൂസിയം പൊലീസ് സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

റിപ്പോർട്ട് പരിശോധിച്ചശേഷമാണ് കമ്മീഷണർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാത്രി 10 മണിക്ക് ശേഷം മൈക്ക് സെറ്റ് ഉപയോഗം പാടില്ല. അക്രമ പ്രശ്നങ്ങൾ ആവർത്തിച്ചാൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും കമ്മീഷണർ സി എച്ച് നാഗരാജു. പൊലീസിനെ ആക്രമിച്ചത് മദ്യപസംഘമാണ്.

ALSO READ: അങ്കമാലിയിൽ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ

മദ്യപിച്ച് എന്തും ചെയ്യുന്നതല്ല നൈറ്റ് ലൈഫ്. ഇന്നലത്തെ സംഘർഷത്തിൽ ഒരു പൊലീസുകാരനും പരിക്കേറ്റിരുന്നു. വാദ്യോപകരണങ്ങളുടെയും ഉച്ചഭാഷിണികളുടെയും ഉപയോഗം നിയന്ത്രിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. കഴിഞ്ഞദിവസം അർധരാത്രിയോടെ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസിന് നേരെ കസേരയും കല്ലും വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം.

അക്രമ പ്രവർത്തനങ്ങൾ നടത്തിയവരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നെട്ടയം, നെയ്യാറ്റിൻകര സ്വദേശികളാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. മദ്യപസംഘം പാട്ടും ഡാൻസും നടക്കുന്നതിനിടയിലേക്ക് കയറി കസേരകൾ തള്ളിമാറ്റുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്യുന്നത് കണ്ടതോടെ പൊലീസെത്തി ഇവരെ ആൽത്തറ പരിസരത്തേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘം കല്ലേറ് നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News