തിരുവനന്തപുരം: തിരുവനന്തപുരത്തെ മാനവീയം വീഥിയിലുണ്ടായ കൂട്ടത്തല്ലിന് പിന്നാലെ പരിശോധന കടുപ്പിക്കാനൊരുങ്ങി പോലീസ്. റോഡിന്റെ ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഡ്രഗ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.
പോലീസിന് സംശയം തോന്നുന്നവരെ മാത്രമാകും ഡ്രഗ് കിറ്റ് ഉപയോഗിച്ച് പരിശോധിക്കുക. മാനവീയത്ത് കൂടുതല്‍ സിസിടിവികള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാത്രി 11 മണിയ്ക്ക് ശേഷം രണ്ട് വാഹനങ്ങളില്‍ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കും. സംഘര്‍ഷമുണ്ടായാല്‍ പരാതിയില്ലെങ്കിലും കേസ് എടുക്കും. എന്നാല്‍, പോലീസിന്റെ സാന്നിധ്യം മാനവീയം വീഥിയിലെ നൈറ്റ് ലൈഫിനെ ബാധിക്കരുതെന്ന് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ALSO READ: ആത്മഹത്യ ചെയ്യാൻ മാത്രം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല? രാഹുല്‍ എൻ. കുട്ടിയുടെ മരണത്തിൽ അന്വേഷണം
കഴിഞ്ഞ ദിവസം രാത്രിയാണ് മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിനിടെ സംഘര്‍ഷമുണ്ടായത്. ഒരു യുവാവിനെ ഒരുകൂട്ടം യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മ്യൂസിയം പോലീസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. എന്നാല്‍ പരാതിയുമായി ആരും പോലീസിനെ സമീപിച്ചിരുന്നില്ല. ഇതിനിടെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പൂന്തുറ സ്വദേശി ചികിത്സ തേടിയെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് എത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.