തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രയ്ക്കും ഹെൽമെറ്റ് നിർബന്ധമാക്കി കേരള ഹൈക്കോടതി.
നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ നിയമം സംസ്ഥാനത്തും കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര നിയമത്തിന് അനുസൃതമായി ഉടൻ വിജ്ഞാപനം ഇറക്കുമെന്നും ഉടൻ സർക്കുലർ ഇറക്കുമെന്നും കേരള സർക്കാർ കോടതിയെ അറിയിച്ചു.
കൂടാതെ, ഹെല്‍മറ്റ് ധരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരസ്യമിറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കും. ഹൈക്കോടതി വിധി നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
പിന്‍സീറ്റ് ഹെല്‍മറ്റിനെതിരെ നല്‍കിയ അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.