വടകരയില്‍ പെട്രോള്‍ ടാങ്കര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം

Lorry Accident: കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് വടകര കൈനാട്ടിയില്‍വെച്ച്‌ അപകടത്തില്‍പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 08:44 AM IST
  • വടകരയില്‍ പെട്രോള്‍ ടാങ്കര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം
  • പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്
  • ക്രെയിൻ ഉപയോഗിച്ച്‌ ടാങ്കര്‍ ലോറി മാറ്റുകയും ടാങ്കറിലെ ചോര്‍ച്ച അടച്ചതായും ഫയര്‍ഫോഴ്‌സ് അറിയിച്ചു
വടകരയില്‍ പെട്രോള്‍ ടാങ്കര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം

കോഴിക്കോട്: വടകരയില്‍ പെട്രോളുമായി പോയ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് വടകര കൈനാട്ടിയില്‍വെച്ച്‌ അപകടത്തില്‍പെട്ടത്. ലോറിയുടെ ഡീസല്‍ ടാങ്കില്‍ ചോര്‍ച്ചയുണ്ടായിതിനെ തുടര്‍ന്ന് വടകര - കൈനാട്ടി റോഡില്‍ പുലര്‍ച്ചെ വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Also Read: ഡെങ്കിപ്പനി: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ആരോ​ഗ്യവകുപ്പിന്റെ പ്രത്യേക ജാ​ഗ്രതാ നിർദേശം 

ശേഷം ക്രെയിൻ ഉപയോഗിച്ച്‌ ടാങ്കര്‍ ലോറി മാറ്റുകളെയും ടാങ്കറിലെ ചോര്‍ച്ച അടച്ചതായും ഫയര്‍ഫോഴ്‌സ് അറിയിച്ചു. അപകടത്തില്‍ ടാങ്കറില്‍ നിന്ന് ഇന്ധനം ചോര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വടകര- കൈനാട്ടി റോഡില്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടത്. ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ ലോറി ഉയര്‍ത്തിയത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.

Also Read: സൂര്യനും ശുക്രനും ബുധനും ചേർന്ന് ത്രിഗ്രഹി യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല ശരണം വിളികളിലേക്ക് ഉണരുകയാണ്. മണ്ഡല മകരവിളക്ക് തീ‍‍ർഥാടനത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. നിലവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ കാലവധി ഇന്നാണ് അവസാനിക്കുന്നത്. 

ശബരിമലയിലെയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരായ കെ ജയരാമൻ നമ്പൂതിരിയുടെയും ഹരിഹരൻ നമ്പൂതിരിയുടേയും സ്ഥാനരോഹണം ഇന്ന് നടക്കും.  തന്ത്രി കണ്ഠര് രാജീവരര് കലശം പൂജിച്ച് അഭിഷേകം ചെയ്താണ് മേൽശാന്തിമാരെ അവരോധിക്കുന്നത്. നിയുക്ത ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ചുമതല ഏൽക്കാനായി ഇന്നലെ പുറപ്പെട്ടിട്ടുണ്ട്. ഇന്ന് പുലർച്ചെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര ദർശനം നടത്തിയ ശേഷം പന്തളം കൊട്ടാരത്തിലെത്തും.  ഇവിടെ ദർശനം നടത്തിയ ശേഷം ഒരു ഉച്ചയോടെ പമ്പയിൽ എത്തും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News