കൊല്ലം: കൊല്ലം പത്തനാപുരത്ത് ജനവാസ മേഖലയിൽ പുലി ഇറങ്ങി. പത്തനാപുരം കിഴക്കേ ഭാഗം മാക്കുളത്ത് മാന്തുണ്ടിൽ സണ്ണിയുടെ വീടിൻ്റെ സമീപത്തുള്ള റബർ തോട്ടത്തിലാണ് പുലിയെത്തിയത്. പുലി വളർത്തുനായയെ ഓടിച്ചു. പുലിയെ കണ്ട വീട്ടുകാർ നാട്ടുകാരേയും ഫോറസ്റ്റ് സംഘത്തെയും വിവരമറിയിച്ചു. പിന്നീട് പരിശോധന നടത്തി.
വനപാലക ഉദ്യോഗസ്ഥരും നാട്ടുകാരും പുലിയെ ഒട്ടേറെ നേരം തിരഞ്ഞെങ്കിലും പുലിയെ കണ്ടെത്തിയില്ല. തിരച്ചിലിൻ്റെ ശബ്ദം കേട്ട പുലി മറുകരയിലേക്ക് പോയതായാണ് സംശയിക്കുന്നത്. പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതി പറഞ്ഞതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവിടെ ക്യാമറ സ്ഥാപിച്ച് പുലിയുടെ സാന്നിദ്ധ്യം ഉറപ്പിച്ച് കൂട് സ്ഥാപിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകി.
ALSO READ: മാനന്തവാടിയിൽ കടുവ ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം
വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയ അവ സ്ഥയിലാണ് പത്തനാപുരം താലൂക്കിലെ പള്ളിമുക്ക്, മാമ്മൂട്, കരിമ്പാലൂർ, പുന്നല, കടശ്ശേരി, ആനകുളം, കടയ്ക്കാമൺ കിഴക്കേ ഭാഗം, മാക്കുളം, ചേകം, തര്യൻ തോപ്പ് ഭാഗം, കൂടൽമുക്ക്, അരുവിത്തറ, പിടവൂർ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ. മുൻപ് തോട്ടം, വനമേഖലകളുള്ള പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകളിൽ ചില ഭാഗങ്ങളിൽ മാത്രമുണ്ടായിരുന്ന ശല്യമാണ് അടുത്തകാലത്തായി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിച്ചത്.
കാട്ടുപന്നിയും വാനരന്മാരും നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നതിനു പിന്നാലെ പുലിശല്യം കൂടിയായതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജനം. ടാപ്പിങ് തൊഴിലാളി മരം വെട്ടിക്കൊണ്ടിരിക്കുമ്പോൾ നായയെ ഓടിച്ചു കൊണ്ട് വന്ന പുലി തൊഴിലാളിയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങൾ പുലിക്ക് ആഹാരമായിക്കൊണ്ടിരിക്കുകയാണ്.
പുലിസാന്നിധ്യം സ്ഥിരീകരിച്ച കുണ്ടംകുളത്ത് ആഴ്ചകൾക്കുമുൻപ് സ്ഥാപിച്ച കൂട്ടിൽ പുലി അകപ്പെട്ടതുമില്ല. കാട്ടുപന്നിശലും കാരണം ഒട്ടുമിക്ക സ്ഥലത്തും കൃഷിയില്ലാതായി. കൃഷി ചെയ്താൽ എല്ലാം നശിപ്പിക്കും. കാട്ടുപന്നികൾക്ക് ആഹാരത്തിനായി കൃഷിയിറക്കേണ്ട എന്ന നിലപാടിലാണ് കർഷകർ. വരുമാനം നിലച്ചതോടെ മിക്കവരും കടക്കെണിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.