ഡിവൈൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അന്നമ്മേം പിള്ളേരും എന്ന ചിത്രത്തിന്റെ പൂജ നടന്നു. നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മനോജ് മണി ചിത്രം സംവിധാനം ചെയ്യുന്നു. വിനോദ് ഐസക്, സാജു തുരുത്തിക്കുന്നേൽ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
റോണി ശശിധരൻ ആണ് ഡിഒപി. പ്രോജക്ട് ഡിസൈനർ- ജോസ് വരാപ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ- ജോയ് മേലൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാജേഷ് തങ്കപ്പൻ, സോമൻ പെരിന്തൽമണ്ണ. കോസ്റ്റ്യൂം- ഇന്ദ്രൻസ് ജയൻ. ആർട്ട്- പ്രഭ മണ്ണാർക്കാട്.
അലൻസിയർ, പൊന്നമ്മ ബാബു, മേഘനഷാ, അൽസാബിത്ത്, അജാസ്, നീതു, നിരഞ്ജന, ആരതി, സോനാ, ജോനാഥൻ, അമിത്ത് ഐസക്ക് സക്രിയ, റസിൽ രാജേഷ്, നിസാർ മാമുക്കോയ, രജത് കുമാർ, ഫർഹാൻ, കൃഷ്ണദേവ്, അർജുൻ, ഡിജു വട്ടൊളി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പിആർഒ- എം.കെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.