Burnt Car and Body Found: തൊടുപുഴയിൽ റബർ തോട്ടത്തിൽ നിർത്തിയിട്ട കാർ കത്തിയമർന്നു; ഒരാൾ വെന്തുമരിച്ചു

Burnt Car and Body Found: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ഒരാൾ വെന്തു മരിച്ചു

Written by - Zee Malayalam News Desk | Last Updated : Jan 25, 2025, 03:57 PM IST
  • പെരുമാങ്കണ്ടം എരപ്പനാൽ സ്വദേശി സിബിയാണ് മരിച്ചത്.
  • മരിച്ച സിബി റിട്ട. സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു.
  • തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്
Burnt Car and Body Found: തൊടുപുഴയിൽ റബർ തോട്ടത്തിൽ നിർത്തിയിട്ട കാർ കത്തിയമർന്നു; ഒരാൾ വെന്തുമരിച്ചു

തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ഒരാൾ മരിച്ചു. ഉച്ചക്ക് ഒന്നരയോടെയിരുന്നു സംഭവം. പെരുമാങ്കണ്ടം എരപ്പനാൽ സ്വദേശി സിബിയാണ് മരിച്ചത്. മരിച്ച സിബി റിട്ട. സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. തൊടുപുഴ - അടിമാലി റോഡിലെ നരകുഴി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലേക്ക് പോകുന്ന ഇടവഴിയിൽ നിർത്തിയിട്ട നിലയിലായിരുന്നു കാർ.

തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. കാറിന് തീപിടിച്ചതെങ്ങനെ എന്നത് സംബന്ധിച്ച് ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ. സംഭവസ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം സിബിയുടേതാണെന്നു തിരിച്ചറിഞ്ഞു. ശരീരത്തിന്റെ പകുതിയും കത്തിയിരുന്നു. കാർ കത്തുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പ് സിബി വണ്ടിയോടിച്ചുപോവുന്നതു കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കാര്‍ കത്തിയിടത്തുനിന്നു സമീപത്താണു സിബിയുടെ വീട്.

എന്നാൽ സിബിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളില്ലെന്നും കാർ കത്തിയുള്ള അപകടമാകാമെന്ന് സംശയിക്കുന്നുവെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.  ഒരുപാട് കാലപ്പഴക്കം ഉള്ള കാറാണ് സിബി ഉപയോഗിച്ചിരുന്നത്.  കാറിൽ നിന്ന് തീ ഉയർന്നപ്പോൾ ഒതുക്കി നിർത്തിയതാകാമെന്നും പുറത്തിറങ്ങാൻ കഴിയാതെ പോയതാകാമെന്നും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News