Actor Dileep on Shafi: 'പ്രിയപ്പെട്ട ഷാഫി പോയി'; ഷാഫി തനിക്ക് സഹോദരനായിരുന്നുവെന്ന് ദിലീപ്, വേർപാട് പുതിയ സിനിമ ചർച്ചകൾക്കിടെ

കല്യാണരാമൻ, ടൂ കൺട്രീസ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളിലാണ് ദിലീപും ഷാഫിയും ഒന്നിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 26, 2025, 10:44 AM IST
  • താൻ നായകനായി അഭിനയിച്ച മൂന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി.
  • എന്നാൽ തങ്ങൾക്കിടയിലെ ബന്ധം അതിനപ്പുറമാണെന്ന് ദിലീപ് കുറിച്ചു.
  • ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം.
Actor Dileep on Shafi: 'പ്രിയപ്പെട്ട ഷാഫി പോയി'; ഷാഫി തനിക്ക് സഹോദരനായിരുന്നുവെന്ന് ദിലീപ്, വേർപാട് പുതിയ സിനിമ ചർച്ചകൾക്കിടെ

സംവിധായകൻ ഷാഫിയുടെ വേർപാടിൽ ഹൃദയഭേദകമായ കുറിപ്പുമായി നടൻ ദിലീപ്. പ്രിയപ്പെട്ട ഷാഫി പോയി എന്ന് കുറിച്ചു കൊണ്ടാണ് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താൻ നായകനായി അഭിനയിച്ച മൂന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി. എന്നാൽ തങ്ങൾക്കിടയിലെ ബന്ധം അതിനപ്പുറമാണെന്ന് ദിലീപ് കുറിച്ചു. ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം. ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഷാഫിയുടെ വേർപാടെന്നും ദിലീപ് കൂട്ടിച്ചേർത്തു.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

''പ്രിയപ്പെട്ട ഷാഫി പോയി.....

ഞാൻ നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളുടെ, 3 സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകൻ. എന്നാൽ അതിനപ്പുറമാണ് ഞങ്ങൾക്കിടയിലെ ബന്ധം, റാഫിയുടെ സഹോദരൻ എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകൻ എന്ന നിലയിലും, അതിനെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം. കൂടുതൽ എഴുതുവാൻ കഴിയുന്നില്ല..... ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാട്... 

പ്രിയ സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ, സഹോദരന്റെ വേർപാടിൽ കണ്ണീർ പൂക്കൾ.''

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു ഷാഫിയുടെ അന്ത്യം. മൃതദേഹം രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ഒരാഴ്ചയായി ഷാഫി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അദ്ദേഹത്തിന് ഉദരരോഗങ്ങളും ഉണ്ടായിരുന്നു.

കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾ മലയാളിയെ കുടുകുടെ ചിരിപ്പിച്ച ചിത്രങ്ങളാണ്. വൺ മാൻ ഷോ ആണ് ഷാഫിയുടെ ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലൂടെ ഹിറ്റ്‌ ചിത്രങ്ങളും ഹിറ്റ് കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ലഭിച്ചു‌. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങളും ഷാഫി സമ്മാനിച്ചതാണ്. 

2001 ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയാണ് ഷാഫി ആദ്യമയായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് ചെയ്ത കല്യാണരാമൻ എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി. തമിഴ് ചിത്രം മജാ ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News