Petrol Diesel Price Today- തെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ വർധന

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്

Written by - Zee Malayalam News Desk | Last Updated : May 7, 2021, 09:20 AM IST
  • തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമാണ് വില
  • കൊച്ചിയിൽ പെട്രോളിന് 91.37 രൂപയും ഡീസലിന് 86.14 രൂപയുമാണ് ഇന്നത്തെ വില
  • കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടണമെങ്കില്‍ 91.68 പൈസയും ഡീസലിന് 86.45 പൈസയും നല്‍കണം
  • കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്
Petrol Diesel Price Today- തെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ വർധന

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഉ​യ​ർ​ത്തി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. പെ​ട്രോ​ൾ (Petrol) ലി​റ്റ​റി​ന് 28 പൈ​സ​യും​ ഡീ​സ​ലി​ന് 33 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 91.37 രൂപയും ഡീസലിന് 86.14 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടണമെങ്കില്‍ 91.68 പൈസയും ഡീസലിന് (Diesel) 86.45 പൈസയും നല്‍കണം. 

വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ മെയ് രണ്ടിന് ഞായറാഴ്ചയായിരുന്നു. അതിന് പിന്നാലെ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില (Fuel Price) വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. നേരത്തേ തുടര്‍ച്ചയായ 18 ദിവസം ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരുന്നു.

ALSO READ: Union Budget 2021: Petrol വില തുടർച്ചയായ നാലാം ദിവസം മാറ്റമില്ലാതെ തുടരുന്നു

തെരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധനവില വർധിച്ചില്ല എന്നുമാത്രമല്ല, നേരിയ തോതിൽ കുറവും രേഖപ്പെടുത്തിയിരുന്നു. ഇതിപ്പോള്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News