വെറുതെ വിട്ടാൽ സമാന കുറ്റങ്ങൾ ആവർത്തിക്കും, പിസി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ

മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ചു. അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയാണ് പിസി ജോർജിനെ തിരുവനന്തപുരത്തെത്തിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 26, 2022, 06:55 AM IST
  • രണ്ട് മത വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാനാണ് പിസി ജോർജ് പ്രസ്താവന ആവർത്തിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
  • ഗൂഢാലോചന തെളിയിക്കാൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പി സി ജോർജിന്റെ ശബ്ദ സാംപിൾ പരിശോധിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
  • ജോർജിനെ വെറുതെ വിട്ടാൽ സമാന കുറ്റങ്ങൾ ആവർത്തിക്കും.
വെറുതെ വിട്ടാൽ സമാന കുറ്റങ്ങൾ ആവർത്തിക്കും, പിസി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പി.സി ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രോസിക്യൂഷൻ. രണ്ട് മത വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാനാണ് പിസി ജോർജ് പ്രസ്താവന ആവർത്തിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗൂഢാലോചന തെളിയിക്കാൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പി സി ജോർജിന്റെ ശബ്ദ സാംപിൾ പരിശോധിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ജോർജിനെ വെറുതെ വിട്ടാൽ സമാന കുറ്റങ്ങൾ ആവർത്തിക്കും. പിസി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. 

അതേസമയം മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ചു. അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയാണ് പിസി ജോർജിനെ തിരുവനന്തപുരത്തെത്തിച്ചത്. ഇതിനിടെ ബിജെപി പ്രവർത്തകർ എആർ ക്യാമ്പിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. പിസി ജോര്‍ജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യവും വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍  അഭിവാദ്യം ചെയ്തു. പി.സി ജോർജിനെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.

Also Read: Pc George: വെണ്ണലക്കേസിൽ പിസി ജോർജ്ജിന് ജാമ്യം, തിരുവനന്തപുരം കേസിൽ അറസ്റ്റ്

 

ഇന്നലെ വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പോലീസ് പിസി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ജോര്‍ജിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടർന്നാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News