പത്തനംതിട്ട: ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു സജീവിന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെ നടപടി. ചുട്ടിപ്പാറ കോളേജ് പ്രിൻസിപ്പലിനെ ഈടത്തോട് കോളേജിലേക്ക് സ്ഥലം മാറ്റി. അമ്മുവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് വിദ്യാർഥിനികളെ സസ്പെൻഡും ചെയ്തു.
മരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് കോളേജ് തലത്തിൽ നടപടി ഉണ്ടായിരിക്കുന്നത്. എന്നാൽ സ്ഥലം മാറ്റം സ്വാഭാവിക നടപടി ക്രമങ്ങളുടെ ഭാഗം മാത്രമെന്നാണ് അധികൃതരുടെ വിശദീകരണം.
Read Also: കളർകോട് വാഹനാപകടം: അപകടത്തിൽപ്പെട്ട കാറിൻ്റെ ആർസി റദ്ദാക്കും
ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സെഷൻസ് കോടതി ജാമ്യം വിധിച്ചതിന് പിന്നാലെ മൂവരും ജയിൽ മോചിതരായിരുന്നു.
അതിനിടെ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകനെതിരെ അമ്മുവിന്റെ പിതാവ് പത്തനംതിട്ട ഡിവൈഎസ്പിക്ക് പരാതി നൽകി. അധ്യാപകനെ ഒന്നാം പ്രതിയാക്കണമെന്നാണ് ആവശ്യം. അമ്മുവിനെ പരസ്യ വിചാരണയ്ക്ക് വിട്ട് കൊടുത്തെന്നും അധ്യാപകന്റെ സാന്നിധ്യത്തിലായിരുന്നു സഹപാഠികൾ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചതെന്നുമാണ് പരാതി.
നവംബർ 15 നായിരുന്നു നഴ്‌സിംഗ് അവസാന വർഷ വിദ്യാർഥിയായ അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.