Nipah Virus: കോഴിക്കോട് ചികിത്സയിലുള്ള കുട്ടിക്ക് നിപ; പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവ്

Nipah Virus Confirmed: കേരളത്തിൽ നടത്തിയ പരിശോധനകൾ പോസിറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടിയെ ഉടൻ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Jul 20, 2024, 07:11 PM IST
  • മലപ്പുറം പാണ്ടിക്കാട് നിപ കേസിന്റെ പ്രഭവ കേന്ദ്രം
  • കുട്ടിയുമായി സമ്പർക്കമുള്ള ഒരാൾ പനിക്ക് ചികിത്സ തേടിയിട്ടുണ്ട്
Nipah Virus: കോഴിക്കോട് ചികിത്സയിലുള്ള കുട്ടിക്ക് നിപ; പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് ചികിത്സയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനാ ഫലവും പോസിറ്റീവ്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്.

കേരളത്തിൽ നടത്തിയ പരിശോധനകൾ പോസിറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചിരുന്നു. കുട്ടിയെ ഉടൻ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോ‍ർജ് പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

കുട്ടിയുടെ ആരോ​ഗ്യസ്ഥിതി ​ഗുരുതരമാണ്. മലപ്പുറത്ത് ആരോ​ഗ്യവകുപ്പ് കൺട്രോൾ സെൽ തുറന്നു. 0483 2732010 ആണ് കൺട്രോൾ സെൽ നമ്പർ. കുട്ടിയുടെ സമ്പർക്ക പട്ടിക ശ്സാത്രീയമായി തയ്യാറാക്കും. കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കും.

ALSO READ: നിപ പ്രതിരോധം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

കുട്ടിയുമായി സമ്പർക്കത്തിലുള്ള ഒരാൾ പനിക്ക് ചികിത്സ തേടി. ഇവരെ നിരീക്ഷണത്തിലാക്കി. കുട്ടിയുമായി ഇടപഴകിയ എല്ലാവരെയും നിരീക്ഷണത്തിലാക്കും. മലപ്പുറം പാണ്ടിക്കാടാണ് പ്രഭവ കേന്ദ്രം. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്തി.

മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ മുറികൾ സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്ത് ജാഗ്രത നിർദ്ദേശം നൽകി. മാസ്ക് നിർബന്ധമായി ധരിക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദേശം.

അത്യാവശ്യമില്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. മുഖ്യമന്ത്രി സ്ഥിതി വിലയിരുത്തി. നിയന്ത്രണം ഏർപ്പെടുത്തിയ മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിക്കാൻ സാധ്യത. കേന്ദ്ര ആരോഗ്യ സംഘം എത്തുമെന്ന് സൂചന.

ALSO READ: കോഴിക്കോട് നിപയെന്ന് സംശയം; പതിനാലുകാരൻ ചികിത്സയിൽ, സ്രവം പരിശോധിക്കും

കേരളത്തിൽ അഞ്ചാം തവണയാണ് നിപ്പ റിപ്പോർട്ട് ചെയ്യുന്നത്. 2018 മെയ് 19ന് കോഴിക്കോടാണ് കേരളത്തിൽ ആദ്യം നിപ്പ റിപ്പോർട്ട് ചെയ്തത്. 2021ലും 2023ലും രണ്ടുതവണ കൂടി കോഴിക്കോട് നിപ്പ സ്ഥിരീകരിച്ചു. 2019 ൽ എറണാകുളത്ത് നിപ്പ റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇരുപതോളം പേർ മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News