Nilakkal Bus Accident: ഉറങ്ങുന്നതിനിടെ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം; സംഭവം നിലയ്ക്കലിൽ

Nilakkal Accident: അപകടത്തിൽ തല തകർന്ന ഗോപിനാഥ് സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഗോപിനാഥിന്റെ മൃതദേഹം നിലയ്ക്കൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 20, 2024, 07:58 AM IST
  • നിലയ്ക്കലിൽ ഉറങ്ങുന്നതിനിടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി അയ്യപ്പ ഭക്തന് ദാരുണാന്ത്യം
  • അപകടത്തിൽ തല തകർന്ന ഗോപിനാഥ് സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു
  • ഗോപിനാഥിന്റെ മൃതദേഹം നിലയ്ക്കൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Nilakkal Bus Accident: ഉറങ്ങുന്നതിനിടെ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം; സംഭവം നിലയ്ക്കലിൽ

പത്തനംതിട്ട: നിലയ്ക്കലിൽ ഉറങ്ങുന്നതിനിടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി അയ്യപ്പ ഭക്തന് ദാരുണാന്ത്യം. തമിഴ്നാട് തിരുവള്ളൂർ വെങ്കൽ സ്വദേശി ഗോപിനാഥാണ് മരിച്ചത്.

Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; വരുന്ന 4 ദിവസം പ്രത്യേക മുന്നറിയിപ്പില്ല!

സംഭവം നടന്നത് ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഗോപിനാഥ് നിലയ്ക്കലിൽ പാർക്കിങ് ഏരിയയിൽ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. ഇതിനിടെ തമിഴ്നാട്ടിൽ നിന്ന് തീർത്ഥാടകരുമായി എത്തിയ ബസ് പിന്നിലേക്ക് എടുക്കുകയും ഗോപിനാഥിന്റെ തലയിലൂടെ വാഹനം കയറിയിറങ്ങുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: കർക്കടക രാശിക്കാർക്ക് കഠിനാധ്വാനം ഏറും, മീന രാശിക്കാർക്ക് ധനനേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

അപകടത്തിൽ തല തകർന്ന ഗോപിനാഥ് സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. സംഭവം അറിഞ്ഞെത്തിയ പോലീസ് ഗോപിനാഥിന്റെ മൃതദേഹം നിലയ്ക്കൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും എന്നാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News