തിരുവനന്തപുരം: കേരളത്തിലെ മലയോര, തീരദേശ, പിന്നാക്ക ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ പദ്ധതി 2021-22 ന്റെ ഭാഗമായി 'ഭൂജല പരിപോഷണം പദ്ധതി' എന്ന പേരില്‍ മഴവെള്ള സംഭരണികള്‍ നിര്‍മിച്ചു കൊടുക്കാന്‍ തീരുമാനമായി. ഇതിനു പുറമേ ജലവിഭവ വകുപ്പിന് കീഴിലുള്ള കെ.ആര്‍.ഡബ്ല്യുഎസ്എ യുടെ ഭാഗമായുള്ള ' മഴകേന്ദ്രം' മുഖേന കിണര്‍ റീചാര്‍ജിങ് സൗകര്യം ഒരുക്കാനും തീരുമാനമായി.
തിരഞ്ഞെടുക്കപ്പെട്ട 10 ഗ്രാമ പഞ്ചായത്തുകളിലെ 1945 വ്യക്തികത കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. 10000 ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണികള്‍ അഞ്ചു ഗ്രാമപഞ്ചായത്തുകളിലെ 945 കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന തരത്തിലാണ് ഭൂജല പരിപോഷണം പദ്ധതി. പുളിങ്കുന്ന്, കാമാക്ഷി, മരിയാപുരം, ഇരട്ടയാര്‍, കോരുത്തോട് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക.
ALSO READ: Covid മരണത്തിലെ അവ്യക്തതകൾ നീക്കി സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി Veena George
അഞ്ചു ഗ്രാമപഞ്ചായത്തുകളിലെ 1000 കുടുംബങ്ങള്‍ക്കാണ് തുറന്ന കിണര്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതിയുടെ ഗുണം ലഭിക്കുക. മാവേലിക്കര താമരക്കുളം, ഉടുമ്പന്നൂര്‍, ഇടമുളക്കള്‍, വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകളിലെ കുടുംബങ്ങളെയാണ് ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ALSO READ: Covid മരണത്തിലെ അവ്യക്തതകൾ നീക്കി സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി Veena George
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...