തിരുവനന്തപുരം: നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ ഒന്നാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനായ സന്ദീപ് പോലീസ് കസ്റ്റഡിയിൽ. വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നമിത (19) ആണ് വീടിന് അകത്ത് അടുക്കളയിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ചത്.
വഞ്ചുവത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിൽ നമിത മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മ സമീപത്തെ കോഴി ഫാമിലെ ജീവനക്കാരിയാണ്. പെൺകുട്ടി കല്യാണ നിശ്ചയം കഴിഞ്ഞതാണ്. പ്രതിശ്രുത വരനായ സന്ദീപ് രാവിലെ വീട്ടിൽ വന്ന് പെൺകുട്ടിമായി സംസാരിച്ചിരുന്നു. ഇതിന് ശേഷം പുറത്തുപോയ സന്ദീപ് പെൺകുട്ടിയെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.
തുടർന്ന് സന്ദീപ് തിരിച്ചുവന്ന് നോക്കിയപ്പോഴാണ് നമിതയെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ നമിതയുടെ ഫോണിൽ നമിതയും മറ്റൊരു ആൺ സുഹൃത്തുമുള്ള ഫോട്ടോ സന്ദീപ് കണ്ടു. ഇതിനെ കുറിച്ച് സന്ദീപ് നമിതയുമായി സംസാരിച്ച ശേഷം വീട്ടിൽ നിന്നും തൊട്ടടുത്ത ജംഗ്ഷനിലേക്ക് പോയി. പിന്നീട് നമിതയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല.
ALSO READ: നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; മരണം വിവാഹം ഉറപ്പിച്ചിരിക്കെ
തുടർന്ന് വന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ തന്നെ സന്ദീപ് നാട്ടുകാരെയും കൂട്ടി ഓട്ടോയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നമിതയും സന്ദീപും രണ്ട് വർഷമായി പ്രണയത്തിലാണ്. തുടർന്ന് ഇരുവരുടെയും വിവാഹം ഉറപ്പിച്ചിച്ചു. ഇൻക്വസ്റ്റിൽ ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ അറിയാൻ കഴിയൂ. നെടുമങ്ങാട് ഐടിഐയിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ് നമിത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.