മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈയിലുണ്ടായ ബാർജ് (Barge) അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. തൃശൂർ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അർജുൻ, കൊല്ലം സ്വദേശി ആന്റണി എന്നിവരാണ് മരിച്ചത്. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷ്, വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ്, കോട്ടയം പൊൻകുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് സസിൻ ഇസ്മയിൽ എന്നിവരാണ് മരിച്ച മറ്റ് മലയാളികൾ.
ബാർജിലുണ്ടായിരുന്ന (Barge) 24 പേർക്കായി തിരച്ചിൽ തുടരുകയാണ്. വരപ്രദ എന്ന ടഗ് ബോട്ടിലുണ്ടായിരുന്നവർക്കായും തിരച്ചിൽ പുരോഗമിക്കുകയാണ്. മുങ്ങിയാ ബാർജിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനും ശ്രമം ആരംഭിച്ചു. കാണാതായവർക്കായുള്ള നാവികസേനയുടെ (Indian Navy) തിരച്ചിൽ അഞ്ചാം ദിവസം പിന്നിട്ടു. നാവികസേനയുടെ അഞ്ച് കപ്പലുകളും പി8ഐ നിരീക്ഷണ വിമാനവും ഹെലികോപ്ടറുകളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. അപകടത്തിൽ 186 പേരെ രക്ഷപ്പെടുത്തിയിരുന്നു.
261 പേരുമായി പോയ ബാർജ് ആണ് മുങ്ങിയത്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നാവികസനേ കപ്പലുകളും വിമാനങ്ങളും ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ചെന്നും ബാർജിലെ രക്ഷാബോട്ടുകൾ ഭൂരിഭാഗവും ഉപയോഗശൂന്യമായിരുന്നെന്നും ആരോപണം ഉയർന്നിരുന്നു.
ALSO READ: Tauktae cyclone: ഗുജറാത്തില്‍ 45 മരണം, 1000 കോടി രൂപ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് കേന്ദ്രം
എണ്ണ പര്യവേഷണവും ഖനനവും നടത്തുന്നതിനായി മുംബൈക്കടുത്ത് കടലിൽ നങ്കൂരമിട്ടിരുന്ന ബാർജുകൾ തിങ്കളാഴ്ചയോടെയാണ് ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണംവിട്ട് ഒഴുക്കിൽപ്പെട്ടത്. ഇതിൽ പി-305 ബാർജ് ബോംബൈ ഹൈയിൽ മുങ്ങിപ്പോയി. ഗാൽ കൺസ്ട്രക്ടർ എന്ന ബാർജ് കാറ്റിൽപ്പെട്ട് മണ്ണിൽ ഉറച്ചുപോയി. മറ്റൊരു ബാർജും എണ്ണ ഖനനം നടത്തുന്നതിനുള്ള റിഗും ആഴക്കടലിലേക്ക് ഒഴുകിപ്പോയിരുന്നു. ഗാൽ കൺസ്ട്രക്ടറിലുണ്ടായിരുന്ന 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയതായി തീരസംരക്ഷണ സേന അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy