Mullaperiyar Dam: മുല്ലപ്പെരിയാർ അണക്കെട്ട് അൽപസമയത്തിനുള്ളിൽ തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam) സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ ഏഴ് മണിയ്‌ക്ക് സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിക്കളയുമെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 29, 2021, 07:18 AM IST
  • മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും
  • രാവിലെ ഏഴ് മണിയ്‌ക്ക് സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിക്കളയുമെന്നാണ് റിപ്പോർട്ട്
Mullaperiyar Dam: മുല്ലപ്പെരിയാർ അണക്കെട്ട് അൽപസമയത്തിനുള്ളിൽ  തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (Mullaperiyar Dam) സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ ഏഴ് മണിയ്‌ക്ക് സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിക്കളയുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

മൂന്ന്, നാല് നമ്പർ ഷട്ടറുകളാണ് തുറക്കുക. ഇരു ഷട്ടറുകളും (Mullaperiyar Dam) 35 സെന്റീമീറ്റർ ഉയർത്തും. സെക്കന്റിൽ 543 ഘന അടി വെള്ളമാകും ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കുക. അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്.

Also Read: Kerala Rain Alert: ജലനിരപ്പ് ഉയരുന്നു; കക്കി ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു 

138.70 ആണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ഇത് 138 അടിയായി നിലനിർത്തുമെന്നാണ് വിവരം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് പടി പടിയായി 1000 ഘന അടിയാക്കി ഉയർത്തും.

അണക്കെട്ട് തുറക്കുന്നതിന്റെ മുന്നോടിയായി റവന്യൂ, ജലഗതാഗത മന്ത്രിമാർ മുല്ലപ്പെരിയാറിൽ എത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരു ശേഷമായിരിക്കും അണക്കെട്ട് തുറക്കുക. 

എല്ലാവിധ മുൻകരുതൽ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്ന 300 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Also Read: Mullaperiyar Dam Issue | മുല്ലപ്പെരിയാർ പ്രശ്നം ചർച്ച ചെയ്യാൻ പിണറായി വിജയനും എം.കെ സ്റ്റാലിനും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു

എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും അധിക ജലം എത്തിയാൽ ഇടുക്കി അണക്കെട്ടും തുറന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. ലഭിക്കുന്ന വിവരമനുസരിച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇന്ന് വെെകീട്ട് നാല് മണിക്കോ, നാളെ രാവിലെയോ അണക്കെട്ട് തുറന്നേക്കാമെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.  മുൻ കരുതൽ നടപടിയെന്നോണം അണക്കെട്ടിൽ നിന്നും 100 ക്യൂമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News