Popular Front Harthal In Kerala: കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ റിപ്പോർട്ട് തേടി കേന്ദ്രം

Popular Front Harthal In Kerala:  ഹൈക്കോടതി ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് പത്തോ ഇരുപതോ കേസുകളൊന്നുമല്ല പകരം 157 കേസുകളാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 24, 2022, 10:06 AM IST
  • പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ റിപ്പോർട്ട് തേടി കേന്ദ്രം
  • കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്
  • ഹൈക്കോടതി ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു
Popular Front Harthal In Kerala: കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ റിപ്പോർട്ട് തേടി കേന്ദ്രം

ന്യൂഡൽഹി: Popular Front Harthal In Kerala: കേരളത്തില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ റിപ്പോർട്ട് തേടി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. എന്‍ഐഎ, ഇഡി റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് കേരളത്തിൽ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹൈക്കോടതി ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് പത്തോ ഇരുപതോ കേസുകളൊന്നുമല്ല പകരം 157 കേസുകളാണ്. വിവിധ അക്രമങ്ങളില്‍ ഏതാണ്ട് 150 ൽ അധികം പേർ  അറസ്റ്റിലായിട്ടുണ്ട്. ഏതാണ്ട് 300 ൽ അധികം പേരെ കരുതല്‍ തടങ്കലിലാക്കിയതായും 57 കേസുകൾ എടുത്തിട്ടുണ്ടെന്നുമാണ് സർക്കാർ പുറത്തുവിട്ട കണക്ക്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കണ്ണൂരിലാണ്. 28 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. അതുപോലെ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് കോട്ടയം ജില്ലയിലാണ്. ഇവിടെ 87 പേരോളം അറസ്റ്റിലായിട്ടുണ്ട്.  

Also Read: ബിഹാറിൽ വച്ച് പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് ഇഡി; പരാമർശം റിമാൻഡ് റിപ്പോർട്ടിൽ 

ഹർത്താൽ ദിനമായ ഇന്നലെ മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ ഹർത്താൽ അനുകൂലികൾ പലയിടത്തും കെഎസ്ആർടിസി ബസുകളും സ്വകാര്യ സ്ഥാപനങ്ങളും വാഹനങ്ങളും ആക്രമിച്ചിരുന്നു.  70 ല്‍ അധികം ബസുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തുവെന്നാണ് റിപ്പോർട്ട്. 51 ബസുകളുടെ ചില്ലുകള്‍ അക്രമികള്‍ പൂര്‍ണ്ണമായും തകര്‍ക്കുകയും ചെയ്തു. സംഭവത്തിൽ ഡ്രൈവര്‍മാര്‍ അടക്കം 11 പേര്‍ക്ക് പരിക്കേറ്റതായും കെഎസ്ആര്‍ടിസി അധികൃതർ പറഞ്ഞു. കണ്ണൂര്‍ വളപ്പട്ടണത്ത് കെഎസ്ആര്‍ടിസി സ്വഫ്റ്റ് ബസിന് നേരേയും കല്ലേറുണ്ടായി. കോട്ടയത്ത് നിന്നും വന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. മൊത്തത്തിൽ 30 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കെഎസ്ആര്‍ടിസിയ്ക്കുണ്ടായത്. കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടാകുകയും ചെയ്തു.  കൂടാതെ കല്യാശേരിയിൽ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ പിടിയിലായി.ചാവക്കാട് ആംബുലിസിന് നേരെയും കല്ലെറിഞ്ഞു.  കൂടാതെ കൊല്ലം പള്ളിമുക്കിൽ അക്രമികള്‍  പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി.     ഹർത്താൽ ദിനമായ ഇന്നലെ കെഎസ്ആര്‍ടിസി 60% ഉം സര്‍വ്വീസ് നടത്തിയിരുന്നു. അതായത് 2432 ബസുകള്‍ സംസ്ഥാനത്ത് മൊത്തം സര്‍വ്വീസ് നടത്തിയെന്നാണ് വിവരം. മൊത്തം സര്‍വ്വീസിന്റെ 62 ശതമാനം ബസുകളും നിരത്തിലിങ്ങിയതായി കെഎസ്ആര്‍ടിസി അറിയിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിലും അറസ്റ്റിനുമെതിരായ പ്രാർതിഷേധമായിട്ടാണ് ഇന്നലെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തത്.  

Also Read: കോഴിയും കുരങ്ങും തമ്മിൽ കിടിലം പോരാട്ടം..! വീഡിയോ വൈറൽ

ഇതിനിടയിൽ  പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമായി ഇഡി രംഗത്തെത്തിയിരിക്കുകയാണ്. ജൂലൈയിൽ ബിഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ നിന്നും വ്യാഴാഴ്ച അറസ്റ്റിലായ ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  ജൂലൈയിൽ ബിഹാറിലെ പറ്റ്നയിൽ നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പരിശീലന പരിപാടികൾ പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നുവെന്നും ഇതിനായി ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ഒപ്പം 120 കോടി രൂപ ഹവാല ഇടപാടിലൂടെ സമാഹരിച്ചുവെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ പണം രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കലാപമുണ്ടാക്കാൻ എന്നിവയ്ക്ക് വേണ്ടിയാണ് സമാഹരിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിദേശത്തു നിന്നും എൻആർഐ അക്കൗണ്ടുകൾ വഴിയാണ് നാട്ടിലേക്ക് പണം സംഘടനാ നേതാക്കൾക്ക് നൽകിയതെന്ന റിപ്പോർട്ടും ഇഡി പുറത്തുവിട്ടിട്ടുണ്ട്. അതിനുള്ള തെളിവും ഇഡി വ്യക്തമാക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News