ബിഹാറിൽ വച്ച് പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് ഇഡി; പരാമർശം റിമാൻഡ് റിപ്പോർട്ടിൽ

ജൂലൈയിൽ ബിഹാറിലെ പറ്റ്നയിൽ നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പരിശീലന പരിപാടികൾ പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നുവെന്നും ഇതിനായി ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 24, 2022, 09:10 AM IST
  • പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തി
  • ജൂലൈയിൽ ബിഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം
  • കേരളത്തിൽ നിന്നും വ്യാഴാഴ്ച അറസ്റ്റിലായ ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
ബിഹാറിൽ വച്ച് പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് ഇഡി; പരാമർശം റിമാൻഡ് റിപ്പോർട്ടിൽ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമായി ഇഡി രംഗത്തെത്തിയിരിക്കുകയാണ്. ജൂലൈയിൽ ബിഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ നിന്നും വ്യാഴാഴ്ച അറസ്റ്റിലായ ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.   ജൂലൈയിൽ ബിഹാറിലെ പറ്റ്നയിൽ നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പരിശീലന പരിപാടികൾ പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നുവെന്നും ഇതിനായി ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ഒപ്പം 120 കോടി രൂപ ഹവാല ഇടപാടിലൂടെ സമാഹരിച്ചുവെന്നും ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ പണം രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കലാപമുണ്ടാക്കാൻ എന്നിവയ്ക്ക് വേണ്ടിയാണ് സമാഹരിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിദേശത്തു നിന്നും എൻആർഐ അക്കൗണ്ടുകൾ വഴിയാണ് നാട്ടിലേക്ക് പണം സംഘടനാ നേതാക്കൾക്ക് നൽകിയതെന്ന റിപ്പോർട്ടും ഇഡി പുറത്തുവിട്ടിട്ടുണ്ട്. അതിനുള്ള തെളിവും ഇഡി വ്യക്തമാക്കുന്നുണ്ട്. 

Also Read: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ; കെഎസ്ആർടിസിക്ക് നാശനഷ്ടം വരുത്തിയവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കും: മന്ത്രി ആന്റണി രാജു

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ എൻഐഎക്ക് ഒപ്പം ഇഡിയും ഉണ്ടായിരുന്നു. സംഭവത്തിൽ 45 പേർ എൻഐഎയുടെ കസ്റ്റഡിയിലാണ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉള്‍പ്പെടെയുളള 18 പേര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.  ഇവരെ എന്‍ഐഎ ചോദ്യം ചെയ്ത് വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കേസിൽ ഇഡി നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ മൂന്ന് പേർ ഡൽഹിയിൽ നിന്നുള്ളയാളും ഒരാൾ കേരളത്തിൽ നിന്നുള്ള ഷഫീഖ് പിയുമാണെന്നാണ് വിവരം. 2018 മുതൽ ആരംഭിച്ച ഒരു കേസിലാണ് ഇവരെ പിടികൂടിയിരിക്കുന്നത്. യുപിയിൽ നിന്നുള്ള ചില നേതാക്കളെയും വധിക്കാൻ നീക്കം  നടന്നുവെന്നും ഇതിനായി പരിശീലനം നൽകിയെന്നും റിപ്പോർട്ടിലുണ്ട്. 

Also Read: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ!

മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഖത്തറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾ ഇവിടെ നിന്നാണ് ഭീകര പ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചതെന്നാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്തെ വിവിധയിടങ്ങളിൽനിന്നും അറസ്റ്റു ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഡൽഹി എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്.  പ്രതികളെ ഇന്നലെ 8 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. റെയ്ഡിൽ  പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച പിഎഫ്ഐ നേതാക്കളെ വീണ്ടും കോടതിയിൽ ഹാജരാക്കും. കേന്ദ്ര സേനയുടെ സഹായത്തോടെയാണ് രാജ്യത്തെ വിവിധ ഭാഗത്തുള്ള പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. 

Also Read: കോഴിയും കുരങ്ങും തമ്മിൽ കിടിലം പോരാട്ടം..! വീഡിയോ വൈറൽ

ഇതിനിടയിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉന്നത നേതാക്കളുടെ ഭീകരവാദ ബന്ധം സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചതായും റിപ്പോർട്ട് വരുന്നുണ്ട്. രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ഉദ്ദേശത്തോടെ  മുസ്ലീം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന നിര്‍ണായക വിവരമാണ് മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിഎഫ്ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ അടിയന്തര ഓപ്പറേഷന്‍ നടത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടത്.  PFI നേതാക്കളും അംഗങ്ങളും ഭാരവാഹികളും കേഡര്‍മാരും മറ്റുള്ളവരും ചേര്‍ന്ന് ഇന്ത്യയ്ക്കകത്തും വിദേശത്തും ബാങ്കിംഗ് ചാനലുകള്‍, ഹവാല നെറ്റ്വര്‍ക്കുകള്‍ എന്നിവയിലൂടെ ഗൂഢാലോചന നടത്തുകയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നതായും കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് പിഎഫ്ഐ അംഗങ്ങളായ അന്‍സാദ് ബദ്റുദ്ദീന്‍, മൗദ് അഹമ്മദ് എന്നിവര്‍ക്ക് വിവിധ പിഎഫ്ഐ അക്കൗണ്ടുകളില്‍ നിന്ന് പണം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Also Read: വർക്കലയിൽ വീണ്ടും അരുംകൊല; കിടപ്പുരോഗിയായ അനിയനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു! 

ഒരു ഭീകരാക്രമണം നടത്താനുള്ള ഗൂഢാലോചനയ്ക്കൊപ്പം, പൊതുസമൂഹത്തിന്റെ മനസ്സില്‍ ഭീതി പരത്തുക എന്ന ഉദ്ദേശത്തോടെയുള്ള തയ്യാറെടുപ്പിലും PFI അംഗങ്ങള്‍ നടത്തിയിരുന്നുവെന്നും.  സംഘടനയിലെ ഏതാനും അംഗങ്ങള്‍ മറ്റ് അംഗങ്ങള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പരിശീലനം നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുറ്റാരോപിതരായ പിഎഫ്ഐ അംഗങ്ങളില്‍ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുകയും സമൂഹത്തില്‍ സാമുദായിക പൊരുത്തക്കേടുണ്ടാക്കുകയും ചെയ്യുന്നുണ്ടെന്നും രഹസ്യാന്വേഷണ വിവരങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News