സീറ്റുകൾ വർധിപ്പിക്കും; ഉപരിപഠന യോഗ്യത നേടിയ എല്ലാ കുട്ടികൾക്കും സീറ്റുകൾ ഉറപ്പുവരുത്തുമെന്ന് Minister V Sivankutty

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്ലസ് വൺ അലോട്ട്മെന്റ് നടപടികൾ നിരീക്ഷിക്കാൻ എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്

Written by - Zee Malayalam News Desk | Last Updated : Sep 23, 2021, 08:08 PM IST
  • ആകെ 4,65,219 അപേക്ഷകൾ ആദ്യ അലോട്ട്മെന്റിന് പരിഗണിച്ചു
  • സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ ആകെയുള്ള 2,71,136 മെറിറ്റ് സീറ്റുകളിൽ 2,18,418 അപേക്ഷകർക്ക് അലോട്ട്മെന്റ് നൽകി
  • ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം സെപ്റ്റംബർ 23 കൂടാതെ 25, 29 തീയതികളിലും ഒക്ടോബർ ഒന്നിനും നടത്തും
  • രണ്ടാമത്തെ അലോട്ട്മെന്റ് ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിക്കും
സീറ്റുകൾ വർധിപ്പിക്കും; ഉപരിപഠന യോഗ്യത നേടിയ എല്ലാ കുട്ടികൾക്കും സീറ്റുകൾ ഉറപ്പുവരുത്തുമെന്ന് Minister V Sivankutty

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് (Education Department) കീഴിലുള്ള ഹയർസെക്കണ്ടറി അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്ലസ് വൺ അലോട്ട്മെന്റ് നടപടികൾ നിരീക്ഷിക്കാൻ എത്തിയ മന്ത്രി മാധ്യമങ്ങളോട് (Minister) സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദ്യാർത്ഥികളുടെ അപേക്ഷകൾ പരിഗണിച്ച് ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 13ന് പ്രസിദ്ധീകരിച്ച് ഓപ്‌ഷനുകൾ ഉൾപ്പെടെ തിരുത്തലുകൾ വരുത്തുന്നതിന് സെപ്റ്റംബർ 17 ന് വൈകിട്ട് അഞ്ച് മണി വരെ സമയം അനുവദിച്ചിരുന്നു. ആകെ 4,65,219 അപേക്ഷകൾ ആദ്യ അലോട്ട്മെന്റിന് പരിഗണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ ആകെയുള്ള 2,71,136 മെറിറ്റ് സീറ്റുകളിൽ 2,18,418 അപേക്ഷകർക്ക് (Application) അലോട്ട്മെന്റ് നൽകി.

ALSO READ: Plus One Allotment: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം സെപ്റ്റംബർ 23 കൂടാതെ 25, 29 തീയതികളിലും ഒക്ടോബർ ഒന്നിനും പൂർത്തീകരിച്ച് രണ്ടാമത്തെ അലോട്ട്മെന്റ് ഒക്ടോബർ ഏഴിനും പ്രസിദ്ധീകരിക്കും. 20 ശതമാനം മാർജിനൽ വർധനവിലൂടെ ഹയർ സെക്കൻഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും വേണ്ട സീറ്റുകൾ ലഭ്യമാകുമെന്നാണ് കരുതുന്നത്.

എന്നിരുന്നാലും മുഖ്യഘട്ട പ്രവേശന നടപടികൾ പൂർത്തീകരിച്ചതിന് ശേഷം സ്ഥിതി പരിശോധിച്ച് തുടർനടപടി  തീരുമാനിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി (V Sivankutty) വ്യക്തമാക്കി. പ്ലസ് വൺ അലോട്ട്മെന്റ് നടപടികൾ നിരീക്ഷിക്കാൻ മന്ത്രിക്കൊപ്പം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവും എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News