കൊവിഡ് വ്യാപനം; കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി അതിഥി തൊഴിലാളികൾ

നിയന്ത്രണങ്ങൾക്കിടയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇതോടെ നിശ്ചലമാകുമെന്ന ആശങ്ക വ്യവസായ മേഖലയിലുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 21, 2021, 08:15 PM IST
  • അതിർത്തിയിലെ നിയന്ത്രണത്തിൽ കൂടുതൽ വലയുന്നത് സ്വന്തമായി വാഹനമില്ലാത്തവരും സാധാരണ തൊഴിലാളികളുമാണ്
  • സംസ്ഥാന അതിർത്തി കടന്ന് ജോലിക്ക് പോകുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് ഇതോടെ ദുരിതത്തിലായത്
  • തമിഴ്നാട് അതിർത്തിയിൽ കേരള ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന നൂറ് കണക്കിന് തൊഴിലാളികളാണ് ഉള്ളത്
  • ഇവർക്കും പാസും കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റും വേണമെന്നാണ് നിബന്ധന
കൊവിഡ് വ്യാപനം; കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങി അതിഥി തൊഴിലാളികൾ

പാലക്കാട്: കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ (Labour) കൂട്ടത്തോടെ മടങ്ങുന്നു. ലോക്ഡൗൺ (Lock down) വരുമെന്ന ഭയം മൂലമാണ് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നത്. ട്രെയിനുകൾ കുറവായതിനാൽ ദീർഘദൂര സ്വകാര്യ ബസുകളിലാണ് ഇവർ അതിർത്തി കടക്കുന്നത്. ഏജന്റുമാരുടെ സഹായത്തോടെയാണ് പാസും ടിക്കറ്റും വാങ്ങുന്നത്.

തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്ന കാഴ്ചയാണ് വാളയാർ അതിർത്തിയിൽ കാണാൻ കഴിയുന്നത്. നിയന്ത്രണങ്ങൾക്കിടയിലും പ്രവർത്തിക്കുന്ന തൊഴിൽ സ്ഥാപനങ്ങൾ ഇതോടെ നിശ്ചലമാകുമെന്ന ആശങ്കയും വ്യവസായ മേഖലയ്ക്കുണ്ട്. രോ​ഗത്തേക്കാൾ തൊഴിലാളികൾ ഭയക്കുന്നത് ജോലിയും പണവുമില്ലാതെ ഒറ്റപ്പെട്ട് പോകുമെന്ന അവസ്ഥയാണ്.

ALSO READ: Kerala Covid Update : കോവിഡ് പ്രതിരോധത്തിൽ കൈവിട്ട് കേരളം, സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇരുപതിനായിരത്തിന് മുകളിൽ കേസുകൾ

അതേസമയം രാത്രി കർഫ്യൂ (Curfew) ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ വ്യവസായ മേഖല ആശങ്കയിലാണ്. ഇതോടെ ജോലി നഷ്ടമാകുമെന്ന ആശങ്കയിൽ പല അതിഥി തൊഴിലാളികളും നാട്ടിലേക്ക് മടങ്ങുന്ന സ്ഥിതിയാണുള്ളത്. ഇതോടൊപ്പം സംസ്ഥാന അതിർത്തിയിലെ നിയന്ത്രണത്തിൽ കോയമ്പത്തൂർ-കഞ്ചിക്കോട് വ്യവസായ മേഖലകളെ ബന്ധിപ്പിച്ചുള്ള വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനവും നിലച്ചു.

അതിർത്തിയിലെ നിയന്ത്രണത്തിൽ കൂടുതൽ വലയുന്നത് സ്വന്തമായി വാഹനമില്ലാത്തവരും സാധാരണ തൊഴിലാളികളുമാണ്. സംസ്ഥാന അതിർത്തി കടന്ന് ജോലിക്ക് പോകുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് ഇതോടെ ദുരിതത്തിലായത്. തമിഴ്നാട് അതിർത്തിയിൽ കേരള ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന നൂറ് കണക്കിന് തൊഴിലാളികളാണ് ഉള്ളത്. ഇവർക്കും പാസും കൊവിഡ് (Covid) നെ​ഗറ്റീവ് സർട്ടിഫിക്കറ്റും വേണമെന്നാണ് നിബന്ധന. ഇതോടെ പലർക്കും തൊഴിൽ ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. കോയമ്പത്തൂർ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളും ആശങ്കയിലാണ്.

ALSO READ: Covid 19; സംസ്ഥാനത്തെ ക്വാറന്റൈൻ, ഐസൊലേഷൻ മാർ​ഗനിർദേശങ്ങൾ പുതുക്കി

ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കൊവിഡ് ജാ​ഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം 48 മണിക്കൂറിന് മുൻപ് ലഭിച്ച കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തണം. 500 എംബിയിൽ താഴെ വരുന്ന പിഡിഎഫ് ജെപെ​ഗ് പിഎൻജി ഫോർമാറ്റിലുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റാണ് ഉൾപ്പെടുത്തേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News