Medical Negligence Case : കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവം; ഡോക്ടർക്ക് പിഴവ് സംഭവിച്ചുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

ശസ്ത്രക്രിയ നടത്തിയ നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി ബെഹിർ ഷാനിന് പിഴവ് സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 06:41 PM IST
  • ശസ്ത്രക്രിയ നടത്തിയ നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി ബെഹിർ ഷാനിന് പിഴവ് സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
  • ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് അഡീഷണൽ ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
  • കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Medical Negligence Case : കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവം; ഡോക്ടർക്ക് പിഴവ് സംഭവിച്ചുവെന്ന്  പ്രാഥമിക അന്വേഷണ റിപ്പോർട്ട്

ഇടത് കാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ശസ്ത്രക്രിയ നടത്തിയ നാഷണൽ ആശുപത്രിയിലെ ഡോക്ടർ പി ബെഹിർ ഷാനിന് പിഴവ് സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ്  അഡീഷണൽ ഡിഎംഒ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 

സംഭവത്തിലെ കൂടുതൽ അന്വേഷണത്തിന് വിദഗ്ധ വൈദ്യ സംഘം കൂടുതൽ പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. നാഷണൽ ആശുപത്രിയിലെ അധികൃതരെ വിളിച്ച് വരുത്തി തിങ്കളാഴ്ച തെളിവെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ തനിക്ക് പിഴവ് സംഭവിച്ചുവെന്ന് ഡോക്ടർ സമ്മതിക്കുന്ന വീഡിയോ മുമ്പ് പറത്തുവന്നിരുന്നു. നാഷണൽ ആശുപത്രിയിൽ നിന്നും ചികിത്സാ പിഴവ് സംഭവിച്ചുവെന്ന പരാതി ഉയർന്ന ശേഷം മാനേജ്മെന്‍റ് നടത്തിയ ചര്‍ച്ചയിലാണ് ഡോക്ടര്‍ തന്റെ പിഴവ് തുറന്ന് പറഞ്ഞത്.

ALSO READ: Medical negligence: ഇടതുകാലിന് പകരം വലതുകാലിൽ ശസ്ത്രക്രിയ; വീഴ്ച സമ്മതിച്ച് ഡോക്ടർ- വീഡിയോ പുറത്ത്

ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് നാഷണൽ ആശുപത്രിയിൽ  കാല് മാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതി വന്ന ദിവസം ആശുപത്രി മാനേജ്മെന്‍റ് നടത്തിയ ചര്‍ച്ചയുടെ ദൃശ്യങ്ങളാണ് സജ്നയുടെ കുടുംബം പുറത്തു വിട്ടത്. ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി കൂടിയായ ഡോ. പി. ബെഹിര്‍ഷാന്‍ തെറ്റുപറ്റിയെന്ന് ഇതില്‍ സമ്മതിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇടതു കാലിന് വേണ്ടിയാണ് മുന്നൊരുക്കം നടത്തിയത്. നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ്. എനിക്ക് വേറൊന്നും പറയാനില്ല. ഇതാണ് വീഡിയോയില്‍ ഡോ. ബെഹിര്‍ഷാന്‍ പറയുന്നത്. ഡോക്ടറുടെ പിഴവ് മറയ്ക്കാന്‍ ചികിത്സാ രേഖകള്‍ ആശുപത്രി മാനേജ്മെന്‍റ് തിരുത്തിയെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം കുടുംബത്തിന്റെ പരാതിയിയില്‍ ഡോ. ബെഹിര്‍ഷാനെതിരെ നടക്കാവ് പോലീസ് കേസെടുത്തു. അശ്രദ്ധമായി ചികിത്സ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News