K Surendran ന്റെ മകളെ Facebook ൽ അധിക്ഷേപിച്ച പ്രവാസിക്കെതിരെ കേസെടുത്തു

ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരെ ഫേസ്ബുക്കിൽ മോശം പരാമർശം നടത്തിയ പ്രവാസിക്കെതിരെ കേസെടുത്തു. പ്രവാസിയായ പേരാമ്പ്ര സ്വദേശി അജ്നാസിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 26, 2021, 01:51 PM IST
  • ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരെ ഫേസ്ബുക്കിൽ മോശം പരാമർശം നടത്തിയ പ്രവാസിക്കെതിരെ കേസെടുത്തു
  • പ്രവാസിയായ പേരാമ്പ്ര സ്വദേശി അജ്നാസിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
  • ഈ സംഭവത്തിനെതിരെ പ്രതികരിച്ച് കൊണ്ട് ബിജെപി നേതാവ് സന്ദീപ് ജി വാരിയർ രംഗത്തെത്തിയിരുന്നു.
  • സംഭവം രൂക്ഷമായതിനെ തുടർന്ന് കമമന്റ് ഡിലീറ്റ് ചെയ്തു.
K Surendran ന്റെ മകളെ Facebook ൽ അധിക്ഷേപിച്ച പ്രവാസിക്കെതിരെ കേസെടുത്തു

Kozhikode: ബിജെപി (BJP)സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരെ ഫേസ്ബുക്കിൽ മോശം പരാമർശം നടത്തിയ പ്രവാസിക്കെതിരെ കേസെടുത്തു. കെ സുരേന്ദ്രന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചത്. പ്രവാസിയായ പേരാമ്പ്ര സ്വദേശി അജ്നാസിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 

ജനുവരി 24, ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് (Girl Child Day) കെ സുരേന്ദ്രൻ എന്റെ മകൾ എന്റെ അഭിമാനം എന്ന ക്യാപ്ഷനോടൊപ്പം മകളോടൊത്ത് നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയായി ആണ് പ്രവാസി വളരെ മോശം ഭാഷയിൽ പെൺകുട്ടിയെ അധിക്ഷേപിച്ചത്.

ALSO READ: Athira Suicide Case: ദുരൂഹ സാഹചര്യത്തിൽ മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയിൽ

ഈ സംഭവത്തിനെതിരെ പ്രതികരിച്ച് കൊണ്ട് ബിജെപി നേതാവ് സന്ദീപ് ജി വാരിയർ രംഗത്തെത്തിയിരുന്നു. "ബിജെപി (BJP) സംസ്ഥാന അദ്ധ്യക്ഷൻ്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടിൽ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവർ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോൾ നടപടിയെടുക്കാൻ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമർശനങ്ങളുടെ പേരിൽ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്,"  എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: BJP National President JP Nadda കേരളത്തിലേക്ക്: ലക്ഷ്യം തിരഞ്ഞെടുപ്പ് ഏകോപനം

അജ്നാസ് അജ്നാസ് എന്ന പേരിലുള്ള ഫേസ്ബുക്ക് (Facebook) ഐഡിയിൽ നിന്നാണ് കമ്മന്റ് പോസ്റ്റ് ചെയ്തിരുന്നത്. സംഭവം രൂക്ഷമായതിനെ തുടർന്ന് കമമന്റ് ഡിലീറ്റ് ചെയ്തു. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന സംഭവങ്ങൾ ദിനംപ്രതി വർധിച്ച് കൊണ്ടിരിക്കുകയാണ്. 

 

Trending News