മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സാപ് ഗൂപ്പ് തുടങ്ങിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ നൽകിയ പരാതിയിൽ സിറ്റി സൈബർ സെൽ പരിശോധന നടത്തും.
തിങ്കളാഴ്ച രാവിലെയാണ് ഗോപാലകൃഷ്ണൻ തിരുവനന്തപുരം സിറ്റി പൊലീസ് ഓഫീസർക്ക് പരാതി നൽകിയത്.
Read Also: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 മരണം; നിരവധി പേർക്ക് പരിക്ക്
കഴിഞ്ഞ ദിവസമാണ് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് രൂപം കൊണ്ടത്. പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത് ഫോൺ ഹാക്ക് ചെയ്തതായി അദ്ദേഹം പ്രതികരിച്ചു. സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ അടക്കം ഗ്രൂപ്പിൽ ചേർത്തിരുന്നു. ഇത്തരമൊരു ഗ്രൂപ്പിനെക്കുറിച്ച് ചിലർ ആശങ്ക അറിയിച്ചു.
പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത് ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ഗ്രൂപ്പിൽ അംഗങ്ങളായി ചേർക്കപ്പെട്ടവർക്ക് സന്ദേശമയച്ചു. കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും അവയെല്ലാം ഡിലിറ്റ് ചെയ്തെന്നും ഫോൺ ഉടനെ മാറ്റുമെന്നും സഹപ്രവർത്തകരെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.