കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. പ്രതികളിൽ ഒരാളെ കുറ്റവിമുക്തമാക്കി. നാലാം പ്രതി ഷംസുദ്ദീനെയാണ് വെറുതെ വിട്ടത്. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസിൽ ചൊവ്വാഴ്ച ശിക്ഷ വിധിക്കും.
തമിഴ്നാട് സ്വദേശികളായ അബ്ബാസ് അലി, ഷംസൂൺ കരീംഹാജ, ദാവൂദ് സുലൈമാൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. നാലാം പ്രതിയുടെ പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. നിരോധിത സംഘടനയായ ബേസ്മൂവ്മെന്റ് പ്രവർത്തകരാണ് പ്രതികൾ.
കേസിൽ കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ളീഡർ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി കുറ്റിച്ചൽ ഷാനവാസും ഹാജരായി. ചെയ്ത തെറ്റിൽ കുറ്റബോധമുണ്ടെന്നും ഇനി ഭരണഘടന അനുസരിച്ച് ജീവിക്കാമെന്നും പ്രതികൾ കോടതിയെ അറിയിച്ചു. കേസിൽ എട്ട് വർഷം ജയിലിൽ കിടന്നതായും ചൂണ്ടിക്കാട്ടി. ഇവ പരിഗണിച്ചായിരിക്കും നാളെ ശിക്ഷ വിധിക്കുക.
2016 ജൂൺ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉപയോഗശൂന്യമായി കിടന്നിരുന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിലായിരുന്നു സ്ഫോടനം നടത്തിയത്. ചോറ്റുപാത്രത്തിൽ സ്ഫോടനവസ്തുക്കൾ നിറച്ച് ജീപ്പിൽ വയ്ക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. എട്ട് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2017 സെപ്റ്റംബർ 8നാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 90 സാക്ഷികളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.