IS Militant Link: മലയാളിക്ക് എഴുവർഷം കഠിന തടവും പിഴയും

രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തൽ അനുസരിച്ച് പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനായിരുന്ന കണ്ണൂർ കൂടാലി സ്വദേശി ഷാജഹാൻ വെല്ലുവകണ്ടി 2016 മുതൽ ഐഎസ് പ്രവർത്തകനായിരുന്നുവെന്നാണ്.  

Written by - Zee Malayalam News Desk | Last Updated : Jan 8, 2021, 08:15 AM IST
  • ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (IS) പ്രവർത്തകനായ മലയാളി വി കെ ഷാജഹാന് ഏഴുവർഷം കഠിന തടവും 73,000 രൂപ പിഴയും.
  • ഇയാൾക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെയാണ് കോടതി ഇയാൾക്ക് കഠിന തടവ് വിധിച്ചത്.
  • 2017 ജൂലൈയിൽ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ഡൽഹി സ്പെഷ്യൽ പൊലീസ് സെൽ ഷാജഹാനെ അറസ്റ്റുചെയ്തത്.
IS Militant Link: മലയാളിക്ക് എഴുവർഷം കഠിന തടവും പിഴയും

ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (IS) പ്രവർത്തകനായ മലയാളി വി കെ ഷാജഹാന് ഏഴുവർഷം കഠിന തടവും 73,000 രൂപ പിഴയും. വിധി നടപ്പിലാക്കിയത് ഡൽഹി എൻഐഎ കോടതിയാണ് (NIA Court). രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തൽ അനുസരിച്ച് പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനായിരുന്ന കണ്ണൂർ കൂടാലി സ്വദേശി ഷാജഹാൻ വെല്ലുവകണ്ടി 2016 മുതൽ ഐഎസ് പ്രവർത്തകനായിരുന്നുവെന്നാണ്.

ഇയാൾക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെയാണ് കോടതി ഇയാൾക്ക് കഠിന തടവ് വിധിച്ചത്.  2017 ഫെബ്രുവരിയിൽ സിറിയയിൽ ഐഎസ് സംഘത്തിൽ (IS Link) ചേരാൻ പുറപ്പെട്ട ഇയാളെ തുർക്കി തലസ്ഥാനമായ ഈസ്താംബൂളിൽവെച്ച് പൊലീസ് പിടികൂടുകയും ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. ശേഷം ചെന്നൈയിൽ (Chennai) നിന്നും വ്യാജ പാസ്പോർട്ടുണ്ടാക്കി ജൂലൈയിൽ (July) വീണ്ടും ഈസ്താംബൂളിലെത്തുകയും പൊലീസ് പിടികൂടി വീണ്ടും നാടുകടത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

Also Read: ISIS തീവ്രവാദികളുടെ ലക്ഷ്യം RSS നേതാക്കളും പോലീസ്, ആര്‍മി റിക്രൂട്ട്‌മെന്‍റ് ക്യാമ്പുകളും: ഡല്‍ഹി പോലീസ്

2017 ജൂലൈയിൽ ഡൽഹി വിമാനത്താവളത്തിൽ (Delhi Airport) നിന്നാണ് ഡൽഹി സ്പെഷ്യൽ പൊലീസ് സെൽ ഷാജഹാനെ അറസ്റ്റുചെയ്തത്. എൻഐഎ 2017 ഡിസംബറിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ പ്രധാന സൂത്രധാരൻമാരിൽ ഒരാളാണ് ഈ ഷാജഹാൻ. ഇയാൾക്ക് മേൽ നിയമവിരുദ്ധ പ്രവർത്തന നിയമ പ്രകാരം (UAPA) പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.  

Also Read: പശുക്കളെക്കുറിച്ച് നിങ്ങൾ എത്രമാത്രം ബോധവാൻമാരാണ്, Kamadhenu Gau Vigyan Prachar Prasar പരീക്ഷ എഴുതു

ആദ്യം ഷാജഹാനെ തുർക്കി പൊലീസ് പിടികൂടുമ്പോൾ കൂടെ ഭാര്യയും ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നിട് ഭാര്യയെ വീട്ടിലാക്കി കണ്ണൂരിലെ രണ്ടുപേരെക്കൂടി കൂട്ടി വീണ്ടും സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ ഉണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News