Crime: മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം ലഹരി വേട്ട; എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

Malappuram native arrested with MDMA: 0.61 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവാണ് പിടിയിലായത്. 

Written by - Zee Malayalam News Desk | Last Updated : Nov 11, 2023, 03:41 PM IST
  • മൊറയൂർ അക്കപ്പറമ്പിൽ വീട്ടിൽ സുലൈമാനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
  • പ്രതി സഞ്ചരിച്ച കെ.എൽ 84 9461 മഹീന്ദ്ര ഥാർ ജീപ്പും കസ്റ്റഡിയിലെടുത്തു.
  • എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Crime: മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം ലഹരി വേട്ട; എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

കൽപ്പറ്റ: വയനാട് മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം 0.61 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ. മലപ്പുറം മൊറയൂർ അക്കപ്പറമ്പിൽ വീട്ടിൽ സുലൈമാനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 

എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തിൽ എസ്.സി.പി.ഓമാരായ അരുൺജിത്ത്, സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ഇയാൾ സഞ്ചരിച്ച കെ.എൽ 84 9461 മഹീന്ദ്ര ഥാർ ജീപ്പും കസ്റ്റഡിയിലെടുത്തു.

ALSO READ: ഒഡെപെക്ക് മുഖേന 40 പേർക്ക് കൂടി വിദേശ റിക്രൂട്ട്മെന്റ്;വിസയും ടിക്കറ്റും മന്ത്രി വി ശിവൻകുട്ടി കൈമാറി

കളമശേരി സ്ഫോടനക്കേസ്; പ്രതി ഡൊമനിക് മാർട്ടിനെ കൊരട്ടിയിൽ എത്തിച്ച് തെളിവെടുത്തു

കൊച്ചി: കളമശ്ലേരി സ്ഫോടന കേസ് പ്രതി ഡൊമനിക് മാർട്ടിനെ കൊരട്ടിയിൽ എത്തിച്ച് തെളിവെടുത്തു. സ്ഫോടനത്തിന് ശേഷം കൊരട്ടിയിലെ മിറാക്കിൾ റെസിഡൻസിയിൽ റൂമെടുത്താണ് മാർട്ടിൻ വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിന് ശേഷം സീൽ ചെയ്ത ഹോട്ടൽ മുറിയിൽ മാർട്ടിനെ എത്തിച്ച് തെളിവെടുത്തു. വീഡിയോ ചിത്രീകരിച്ചത് എങ്ങനെയെന്നും ഹോട്ടൽ മുറിയിൽ നടന്ന കാര്യങ്ങളും പോലീസിനോട് വിശദീകരിച്ചു.

സംഭവത്തിന് ശേഷം മുറിയിൽ നിന്ന് മാർട്ടിന്റെ വിരലടയാളം ഉൾപ്പെടെ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവിടെ നിന്നായിരുന്നു മാർട്ടിൻ കൊടകര പോലീസ് സ്റ്റേഷനിൽ എത്തിയത്. പോലീസ് സ്റ്റേഷനിലും മാർട്ടിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. സ്റ്റേഷനിലേക്ക് മാർട്ടിൻ എത്തിയ ഇരുചക്രവാഹനവും നിലവിൽ പോലീസ് സ്റ്റേഷൻ വളപ്പിൽ ഉണ്ട്. 

കൊടകരയിലും കൊരട്ടിയിലുമായി നടത്തുന്ന തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പ്രതിയുടെ വിദേശബന്ധത്തിനൊപ്പം സ്ഫോടക വസ്തുക്കൾ വാങ്ങുന്നതിന് എവിടെ നിന്നാണ് സാമ്പത്തിക സ്രോതസ്സ് കിട്ടിയതെന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News