PM Modi Oath Ceremony LIVE: മൂന്നാമൂഴത്തിൽ മോദി സർക്കാർ...! കേരളത്തിലെ രണ്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

PM Modi Swearing In Ceremony Live: നരേന്ദ്ര മോദി നേതൃത്വം നൽകുന്ന മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് മോദി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. ഇന്ന് വൈകിട്ട് 7.30 ന് രാഷ്ട്രപതി ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.   

Written by - Zee Malayalam News Desk | Last Updated : Jun 9, 2024, 10:47 PM IST
    മോദി സർക്കാർ മൂന്നാമെത്തെ തവണ അധികാരത്തിലേറുന്ന ഇന്ന് രാജ്യ തലസ്ഥാനത്ത് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Live Blog

Modi Oath Ceremony Today: പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ വെള്ളിയാഴ്ച്ച ചേർന്ന യോ​ഗത്തിലാണ് നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. ദേശീയ അന്തർദേശീയ തലത്തിൽ വിവിധ പ്രമുഖർ സത്യപ്രതജ്ഞ ചടങ്ങിൽ സന്നിഹിതരായി.മോദി സർക്കാർ മൂന്നാമെത്തെ തവണ അധികാരത്തിലേറുന്ന ഇന്ന് രാജ്യ തലസ്ഥാനത്ത് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

 

9 June, 2024

  • 22:45 PM

    Modi 3.0 Government Formation Live updates: ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്യുന്നു. ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്ത് ജോർജ് കുര്യൻ. ദൈവനാമത്തിൽ സത്യപ്രതിജ്ഞ. കേന്ദ്ര സഹമന്ത്രിയായിട്ടാണ് സത്യപ്രതിജ്ഞ. 

  • 21:45 PM

    Modi 3.0 Government Formation Live updates: സുകാന്ത മജുംദാർ സത്യപ്രതിജ്ഞ ചെയ്യുന്നു. ലോക്സഭയിൽ എത്തുന്നത് രണ്ടാം തവണ. ബംഗാൾ ബിജെപി അധ്യക്ഷൻ

  • 21:30 PM

    Modi 3.0 Government Formation Live updates: രക്ഷ ഖന്ധ്സേ സത്യപ്രതിജ്ഞ ചെയ്യുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവ്. 

  • 21:30 PM

    Modi 3.0 Government Formation Live updates: ദുർഗാദാസ് യൂകി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. മധ്യപ്രദേശിൽ നിന്നുള്ള പാർലമെൻ്റ് അംഗമാണ്. 

  • 21:15 PM

    Modi 3.0 Government Formation Live updates: സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രി. കേരളത്തിൽ നിന്നുള്ള രണ്ടുപേർക്കും സഹമന്ത്രിപദം. 

  • 21:15 PM

    Modi 3.0 Government Formation Live updates: ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപി. സുരേഷ് ഗോപി സത്യവാചകം ചൊല്ലിയത് ഇംഗ്ലീഷിൽ. 

  • 21:00 PM

    Modi 3.0 Government Formation Live updates: ബിഎൽ വർമ്മ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. യുപിയിൽ നിന്നുള്ള ലോക്സഭാം​ഗം. ഒബിസി മോർച്ച നേതാവ്. 

  • 21:00 PM

    Modi 3.0 Government Formation Live updates: കീർത്തി വർധൻ സിംഗ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. ഗോണ്ട ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 

  • 21:00 PM

    Modi 3.0 Government Formation Live updates: ശോഭാ കരന്തലജെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. രണ്ടാം മോദി സർക്കാരിൽ സഹമന്ത്രി. ബംഗളൂരു നോർത്തിൽ നിന്നുള്ള അംഗം. ദൈവനാമത്തിൽ സത്യപ്രതിജ്ഞ. 

  • 21:00 PM

    Modi 3.0 Government Formation Live updates: ഡോ. ചന്ദ്രശേഖർ പെമ്മസാനി സത്യപ്രതിജ്ഞ ചെയ്യുന്നു. TDP പ്രതിനിധി. 

  • 21:00 PM

    Modi 3.0 Government Formation Live updates: വി സോമണ്ണ. കർണാടകയിലെ തുംകൂരിൽ നിന്നും ജയിച്ചു. 

  • 21:00 PM

    Modi 3.0 Government Formation Live updates: അനുപ്രിയ പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. അപനാദൾ ദേശീയ പ്രസിഡണ്ട്. 

  • 21:00 PM

    Modi 3.0 Government Formation Live updates: നിത്യാനന്ദ് റായ് സത്യപ്രതിജ്ഞ ചെയ്തു. ബീഹാർ മുന്ഡ ബിജെപി അധ്യക്ഷൻ. രണ്ടാം മോദി സർക്കാരിൽ അഭ്യന്തര സഹമന്ത്രി. 

  • 20:45 PM

    Modi 3.0 Government Formation Live updates: രാംനാഥ് താക്കൂർ സത്യപ്രതിജ്ഞ ചെയ്തു. ബീഹാറിൽ നിന്നുള്ള ‍ജെഡിയു നേതാവ്. 

  • 20:45 PM

    Modi 3.0 Government Formation Live updates: രാംദാസ് അത്താവലെ, മുതിർന്ന അംഗം സത്യപ്രതിജ്ഞ ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവ്. മഹാരാഷ്ട്രയിൽ നിന്ന് വീണ്ടും കേന്ദ്ര മന്ത്രിസഭയിലേക്ക്. നിലവിൽ രാജ്യസഭാം​ഗം. 

  • 20:45 PM

    Modi 3.0 Government Formation Live updates: കിഷൻപാൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. ഫരീദാബാദിൽ നിന്നുള്ള അംഗം. 

  • 20:45 PM

    Modi 3.0 Government Formation Live updates: കൃഷ്ണ പാൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. 

  • 20:45 PM

    Modi 3.0 Government Formation Live updates: പങ്കജ് ചൗധരി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. കഴിഞ്ഞ സർക്കാറിൽ ധനകാര്യ സഹമന്ത്രി. 

  • 20:45 PM

    Modi 3.0 Government Formation Live updates: ശ്രീപദ് നായിക് സത്യപ്രതിജ്ഞ ചെയ്യുന്നു. മുൻ ടീറിസം സഹമന്ത്രിയായിരുന്നു. ​ഗോവയിൽ നിന്നുള്ള എംപി. 

  • 20:45 PM

    Modi 3.0 Government Formation Live updates: ജയന്ത് ചൗധരി സത്യപ്രതിജ്ഞ ചെയ്യുന്നു. 

  • 20:45 PM

    Modi 3.0 Government Formation Live updates: പ്രതാപ് റാവു ജാദവ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. ശിവസേനയുടെ ഷിൻഡേ വിഭാഗം നേതാവ്. 7 എംപിമാരാണ് ഷിൻഡേ വിഭാഗത്തിലുള്ളത്. 

  • 20:30 PM

    Modi 3.0 Government Formation Live updates:  ‍അർജുൻ റാം മേഘ്വാൾ സത്യപ്രതിജ്ഞ ചെയ്യുന്നു. രാജസ്ഥാനിൽ നിന്നുള്ള ലോക്സഭാ​ഗം. രണ്ടാം മോദി സർക്കാറിൽ നിയമമന്ത്രി. 

  • 20:30 PM

    Modi 3.0 Government Formation Live updates:  ‍ഡോ ജിതേന്ദ്ര സിം​ഗ് സത്യപ്രതിജ്ഞ ചെയ്യുന്നു. ജമ്മുവിലെ ഉദംപൂരില‍്‍ നിന്നുള്ള പ്രതിനിധി. രണ്ട് മോദി സർക്കാറിലും മന്ത്രി. 

  • 20:30 PM

    Modi 3.0 Government Formation Live updates: റാവു ഇന്ദർജിത്ത് സിം​ഗ് സത്യപ്രതിജ്ഞ ചെയ്യുന്നു. കോണ്​ഗ്രസിൽ നിന്നും ബിജെപിയിലെത്തി. ഹരിയാനയിൽ നിന്നും പാർലമെന്റിലേക്ക്. 

  • 20:30 PM

    Modi 3.0 Government Formation Live updates: സി ആർ പാട്ടീൽ സത്യപ്രിജ്ഞ ചെയ്തു. ​ഗുജറാത്തിലെ നവ്സാരിയിൽ നിന്നും വിജയിച്ചു. ​ഗുജറാത്ത് ബിജെപി മുൻ അധ്യക്ഷൻ. 

  • 20:30 PM

    Modi 3.0 Government Formation Live updates: ചിരാ​ഗ് പാസ്വാൻ സത്യപ്രതിജ്ഞ ചെയ്തു. 

  • 20:30 PM

    Modi 3.0 Government Formation Live updates: ഹർദീപ് സിംഗ് പുരി സത്യപ്രതിജ്ഞ ചെയ്തു. വിദേശകാര്യ വകുപ്പിൽ ദീർഘനാൾ സേവനമനുഷ്ഠിച്ച ശേഷം സജീവമായി. 

  • 20:30 PM

    Modi 3.0 Government Formation Live updates: കിരൺ റിജിജു സത്യപ്രതിജ്ഞ ചെയ്തു

  • 20:15 PM

    Modi 3.0 Government Formation Live updates: അന്നപൂർണ ദേവി സത്യപ്രതിജ്ഞ ചെയ്തു. ജാർഖണ്ഡിൽ നിന്നുള്ള ബിജെപി നേതാവ്. 

  • 20:15 PM

    Modi 3.0 Government Formation Live updates: ഗജേന്ദ്ര ഷെഖാവത്ത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. കഴിഞ്ഞ സർക്കാരിൽ ജലവിഭവ മന്ത്രിയായിരുന്നു. എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞതായി അവകാശപ്പെടുന്നു. രാജസ്ഥാനിൽ ബി ജെ പിയുടെ അവസാനവാക്കാണ് ഗജേന്ദ്ര ഷെഖാവത്ത്. 

  • 20:15 PM

    Modi 3.0 Government Formation Live updates: ഭൂപേന്ദർ യാദവ് സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷായുടെ വിശ്വസ്തനായിരുന്നു. രണ്ടാം മോദി സർക്കാരിൽ പരിസ്ഥിതി മന്ത്രിയായി സേവനമനുഷ്ടിച്ചു. 

  • 20:15 PM

    Modi 3.0 Government Formation Live updates: ജ്യോതിരാദിത്യ സിന്ധ്യ സത്യപ്രതിജ്ഞ ചെയ്യുന്നു. ഗുണ മണ്ഡലത്തിൽ നിന്നുള്ള അംഗമാണ്. രണ്ടാം മോദി സർക്കാരിൽ സിവിൽ ഏവിയേഷൻ മന്ത്രി. 

  • 20:15 PM

    Modi 3.0 Government Formation Live updates: ​അശ്വിനി വൈഷ്ണവ് സത്യപ്രതിജ്ഞ ചെയ്യുന്നു. രണ്ടാം മോദി സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്നു. റെയിൽവേയുടെ ആധുനികവൽക്കരണത്തിന് തുടക്കം കുറിച്ച വ്യക്തിത്വം. 

  • 20:15 PM

    Modi 3.0 Government Formation Live updates: ​ഗിരിരാജ് സിം​ഗ് സത്യപ്രതിജ്ഞ ചെയ്തു. ബഹസരായി മണ്ഡലത്തിൽ നിന്നുള്ള അംഗം. 

  • 20:00 PM

    Modi 3.0 Government Formation Live updates: ജുവൽ ഓറം സത്യപ്രതിജ്‍ഞ ചെയ്യുന്നു. ബിജെപിയുടെ ഒഡീഷാ ഘടകത്തിന്റെ അധ്യക്ഷൻ ആയിരുന്നു. പ്രതിപക്ഷ നേതാവായി ഒഡീഷയിൽ പ്രവർത്തിച്ചിട്ടുണ്ട്. 

  • 20:00 PM

    Modi 3.0 Government Formation Live updates: പ്രഹ്ലാദ് സിംഗ് ജോഷി സത്യപ്രതിജ്ഞ ചെയ്യുന്നു. കഴിഞ്ഞ മന്ത്രി സഭയിൽ പാർലമെന്ററി കാര്യമന്ത്രിയായിരുന്നു.

  • 20:00 PM

    Modi 3.0 Government Formation Live updates: രാം മോഹൻ നായിഡു സത്യപ്രതിജ്ഞ ചെയ്യുന്നു. ടിഡിപി പ്രതിനിധിയായ രാം മോഹൻ നായിഡു ശ്രീകാക്കുളം മണ്ഡലത്തിൽ നിന്നുള്ള അംഗമാണ്. 

  • 20:00 PM

    Modi 3.0 Government Formation Live updates: വീരേന്ദ്രകുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശിലെ പ്രധാനപ്പെട്ട ദളിത് നേതാവാണ് വീരേന്ദ്രകുമാർ. 

  • 20:00 PM

    Modi 3.0 Government Formation Live updates: മൂന്നാം മോദി സഭയില‍്‍ 72 മന്ത്രിമാരാണ് ഉള്ളത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജഞ ചെയ്ത് അധികാരമേറ്റു. 

  • 20:00 PM

    Modi 3.0 Government Formation Live updates: സർബാനന്ദ് സോനോവാൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.  

  • 20:00 PM

    Modi 3.0 Government Formation Live updates: ലലൻസിംഗ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മംഗൽ ബിഹാർ മണ്ഡലത്തിൽ നിന്നുള്ള അംഗമാണ്. ജെഡിയു പ്രതിനിധിയാണ് ലലൻസിംഗ്. 

  • 20:00 PM

    Modi 3.0 Government Formation Live updates: ഘടകകക്ഷികളിൽ  മന്ത്രിമാരിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് കുമാരസ്വാമിയാണ്. 

  • 20:00 PM

    Modi 3.0 Government Formation Live updates: ജിതിൻ റാം മാഞ്ചി സത്യപ്രതിജ്ഞ ചെയ്യുന്നു. ബീഹാർ മുൻ മുഖ്യമന്ത്രിയായിരുന്നു. ഗയാ മണ്ഡലത്തിൽ നിന്നുള്ള അംഗമാണ്. എച്ച് എ എം പ്രതിനിധി. 

  • 19:45 PM

    Modi 3.0 Government Formation Live updates: ഒഡീഷയിലെ സമ്പൽപൂർ മണ്ഡലത്തിൽ നിന്നുള്ള ധർമേന്ദ്രപ്രധാൻ സത്യപ്രതിജ്ഞ ചെയ്യുന്നു. രണ്ടാം മോദി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

  • 19:45 PM

    Modi 3.0 Government Formation Live updates: പീയുഷ് ഗോയൽ സത്യപ്രതിജ്ഞ ചെയ്യുന്നു. മുംബൈ നോർത്തിൽ നിന്നുള്ള അംഗമാണ്. രണ്ടാം മോദി സർക്കാരിൽ വാണിജ്യ വ്യവസായ മന്ത്രിയായിരുന്നു. മൂന്ന് ടേമിൽ രാജ്യസഭയിൽ ആയിരുന്ന ഗോയൽ  ലോക്സഭയിൽ എത്തുന്നു. സാമ്പത്തിക വിദഗ്ധൻ കൂടിയാണ് പീയൂഷ് ഗോയൽ. 

  • 19:45 PM

    Modi 3.0 Government Formation Live updates:എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. കർണാടക മുൻ മുഖ്യമന്ത്രിയായിരുന്നു.  മാണ്ഡ്യ മണ്ഡലത്തിൽ നിന്നുള്ള അംഗമാണ്. ജെഡിഎസ് പ്രതിനിധിയാണ്. 

  • 19:45 PM

    Modi 3.0 Government Formation Live updates: ഒമ്പതാമനായി സത്യപ്രതിജ്ഞ ചെയ്ത് മനോഹർലാൽ ബട്ടാർ. ദൈവനാമത്തിൽ സത്യപ്രതിജ്ഞ. മുൻ ഹരിയാന മുഖ്യമന്ത്രിയായിരുന്നു. കർണാൾ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 

  • 19:45 PM

    Modi 3.0 Government Formation Live updates: എട്ടാമനായി സത്യപ്രതിജ്ഞ ചെയ്ത് എസ് ജയശങ്കർ. രണ്ടാം മോദി സർക്കാരിൽ വിദേശകാര്യ മന്ത്രി. നയതന്ത്ര ഇടപെടലിൽ പ്രാഗല്ഭ്യം കാണിച്ച വ്യക്തിത്വം. 

  • 19:45 PM

    Modi 3.0 Government Formation Live updates: ഏഴാമതായി സത്യപ്രതിജ്ഞയ്ക്ക് നിർമ്മലാ സീതാരാമൻ. രണ്ടാം മോദി മന്ത്രിസഭയിൽ ധനമന്ത്രി. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് നിർമ്മലാ സീതാരാമൻ. ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ ബിജെപി ദേശീയ അദ്ധ്യക്ഷ പദവിയിലേക്ക് വനിതയെ നിയോഗിക്കുന്നുണ്ടെങ്കിൽ അത് നിർമ്മല സീതാരാമനാകുമെന്ന തരത്തിൽ എന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. 

  • 19:45 PM

    Modi 3.0 Government Formation Live updates: ആറാമതായി ശിവരാജ് സിംഗ് ചൗഹാൻ സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും കൂടുതൽ കാലം മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തി. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി. വിദേശ മണ്ഡലത്തിൽ നിന്നുള്ള മന്ത്രിസഭാംഗം. 

Trending News